- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയിലെത്തിയത് ഗായകനാകാൻ; കാലം കാത്ത് വച്ചത് കോളിവുഡ് ചിത്രങ്ങളുടെ മലയാള ശബ്ദമെന്ന നിയോഗം; മൂന്നുപതിറ്റാണ്ടുകൾക്കിടെ ശബ്ദം നൽകിയത് കമൽഹാസൻ,ഷാറുഖാൻ, അമീർഖാൻ ഉൾപ്പടെയുള്ള പ്രമുഖർക്ക്; ഡബിങ്ങ് ആർട്ടിസ്റ്റ് ശ്രീകുമാരൻ മേനോൻ വിടവാങ്ങുമ്പോൾ
ചെന്നൈ: കൈലാസനാഥൻ എന്ന ടിവി സീരിയലിലെ പരമശിവന്റെ ശബ്ദത്തിന്റെ ലയിച്ചിരുന്നിട്ടുണ്ട് മലയാളികൾ. ഷാറുഖാൻ ചെന്നൈ എക്പ്രസ് ചിത്രത്തിൽ പച്ചമലയാളം പറയുമ്പോഴും ദശാവതാരത്തിൽ കമൽഹാസൻ മലയാളം പറഞ്ഞപ്പോഴും അതിന് പിന്നിലെ മലയാളി സാന്നിദ്ധ്യത്തെ അധികമാരും അറിഞ്ഞുകാണില്ല.ശ്രീകുമാർ മേനോൻ എന്ന ശ്രീമേനോനായിരുന്നു ഈ താരങ്ങൾക്ക് ഒക്കെയും ശബ്ദം നൽകിയത്. അകാലത്തിൽ ഈ പ്രതിഭ വിടപറയുമ്പോൾ ബാക്കിയാകുന്നത് മലയാളികൾ ഇഷ്ടപ്പെട്ട ആ ശബ്ദം മാത്രമാണ്.
ഇപ്പോഴും കലാരംഗത്ത് സജീവമായിരിക്കെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.ഡബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ തിളങ്ങിയ ശ്രീകുമാർ മേനോൻ സൂപ്പർ സ്റ്റാറുകളുടെ എല്ലാം മലയാള ശബ്ദമായിരുന്നു. മലയാളത്തിലേക്ക് മൊഴിമാറ്റചെയ്യപ്പെട്ട നിരവധി ചിത്രങ്ങളിലും അമീർഖാന്റെ പ്രശ്സതമായ ടിവി ഷോ സത്യമേവ ജയതെ എന്ന പരിപാടിക്കും അദ്ദേഹം ശബ്ദം നൽകി.ഷാറുഖ് ഖാൻ, അമീർഖാൻ, സെയ്ഫ് അലിഖാൻ, അക്ഷയ് കുമാർ എന്നിവരുടെ മലയാള ശബ്ദമായിരുന്നു ശ്രീകുമർ മേനോൻ.
കമലഹസന്റെ സൂപ്പർഹിറ്റ് ചിത്രം ദശാവതാരം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോൾ ശ്രീമേനോനായിരുന്നു ശബ്ദം നൽകിയത്.
90 കളുടെ തുടക്കത്തിൽ കേരളത്തിൽ നിന്നും മുംബയിൽ എത്തിയ ശ്രീകുമാർ മേനോൻ ഒരു ഗായകനാകുക എന്ന ലക്ഷ്യത്തോടെയാണ് ചെന്നൈയിലേക്ക് വരുന്നത്.എന്നാൽ ഗായകനാകാൻ എത്തിയ ഇദ്ദേഹത്തിന്റെ നിയോഗം മറ്റൊന്നായിരുന്നു. ചെന്നൈയിയെ സ്വന്തം തട്ടകം മാറ്റിയ അദ്ദേഹം പിന്നീട് കോളിവുഡ് ചിത്രങ്ങളുടെ മലയാള ശബ്ദമായി.പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ വളർച്ച പെട്ടന്നായിരുന്നു.മുംബയിലെ മലയാളി അസോസിയേഷന്റെ പരിപാടികളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞെട്ടിച്ചുകൊണ്ട് ശ്രീകുമാർ മേനോന്റെ വിയോഗം.ആദ്യ മലയാള ശബ്ദചിത്രമായ ബാലനിൽ പ്രധാന വേഷം ചെയ്ത കെ.കെ അരൂരിന്റെ ചെറുമനാണ് ശ്രീകുമാരൻ മേനോൻ.
മറുനാടന് മലയാളി ബ്യൂറോ