- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീഡിയോ വൈറലായത് സഹായമായി; കർണാടകയിലെ കോവിഡ് ആശുപത്രിയിൽ നിർബന്ധിച്ച് പണിയെടുപ്പിച്ചിരുന്ന 25 മലയാളി നഴ്സിങ് വിദ്യാർത്ഥിനികൾ നാട്ടിൽ മടങ്ങിയെത്തി; വീട്ടുകാർ വിളിച്ചിട്ടും പ്രതികരിക്കാതിരുന്ന തുംകൂരു കോളേജ് അധികൃതർ അനങ്ങിയത് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ
തിരുവനന്തപുരം: കേരളവും കർണാടകവും സമ്പൂർണമായും അടച്ചിട്ടതോടെ കർണാടകത്തിലെ വിവിധ കോളജുകളിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിലായിരിക്കുകയാണ്. നേഴ്‌സിങ് വിദ്യാർത്ഥിനികളെ വീട്ടിലേക്ക് മടങ്ങാൻ അനുവദിക്കാതെ കോളേജ് അധികൃതർ കോവിഡ് ആശുപത്രികളിൽ നിർബന്ധിച്ച് ജോലിയെടുപ്പിക്കുന്നതായും പരാതിയുണ്ട്.
ചില വിദ്യാർത്ഥികൾക്ക് രോഗവും പിടിപെട്ടു.കർണാടക തുംകൂരു ജില്ലയിലെ ശ്രീദേവി കോളേജ് ഓഫ് നേഴ്‌സിംഗിലെ വിദ്യാർത്ഥികൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് സഹായാഭ്യർത്ഥന പോസ്റ്റ് ചെയ്തിരുന്നു. നഴ്‌സിങ് ദിനത്തിൽ തന്നെ ഇവർക്ക് നാട്ടിലെത്താനായി. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയ വൈറലായതോടെയാണ് ഇവരെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ചത്.
25 മലയാളി വിദ്യാർത്ഥിനികളാണ് ഈ കോളേജിൽ മാത്രം കോവിഡ് കാലത്ത് കുടുങ്ങിപ്പോയത്. നാട്ടിലേക്ക് മടങ്ങാൻ കോളേജധികൃതർ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. മൂന്നാം വർഷ വിദ്യാർത്ഥികളായ തങ്ങളെ നിർബന്ധിച്ച് ആശുപത്രികളിൽ ജോലിയെടുപ്പിക്കുന്നു.
നിരവധി പേർക്ക് കോവിഡ് പിടിപെട്ടു. നിലവിൽ രണ്ടുപേർ കോളേജിൽ ചികിത്സയിലുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. കോളേജിൽ കോവിഡ്, ചിക്കൻ പോക്സ് വ്യാപനമുണ്ടെന്നും ഇവർ പരാതിപ്പെട്ടിരുന്നു. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും വീട്ടുകാർ വിളിച്ചിട്ടും കോളേജ് അധികൃതർ പ്രതികരിക്കുന്നില്ലെന്നും വിദ്യാർത്ഥിനികൾ പറഞ്ഞിരുന്നു.
അതേസമയം, മൂന്ന്, നാല് അധ്യായന വർഷ നഴ്സിങ് വിദ്യാർത്ഥികളെ ക്ലാസിലും പരിശീലനത്തിനും പങ്കെടുപ്പിക്കണമെന്ന് യൂണിവേഴ്സിറ്റിയിൽ നിന്നും സർക്കുലറുണ്ടെന്നായിരുന്നു കോളേജ് അധികൃതരുടെ ന്യായീകരണം.
എന്നാൽ സർക്കുലറിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഓഫ് ലൈൻ ക്ലാസുകൾ നടത്താവൂ. ഇത് ഒറ്റപ്പെട്ട സംഭവമല്ല ബെംഗളൂരു, ശിവമോഗ ജില്ലകളിലെ കോളേജുകളിലെ മെഡിസിൻ വിദ്യാർത്ഥികളും സമാന പരാതി അറിയിച്ചിട്ടുണ്ട്, എന്നാൽ പലരും പരസ്യമായി പറയാൻ ഭയപ്പെടുകയാണ്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ.