- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ക്ലാസിനായി മൊബൈൽ ഫോൺ വാങ്ങി നൽകിയത് വീട്ടുകാർ; മൊബൈലിൽ എപ്പോഴും സമയം ചെലവഴിക്കുന്നത് പതിവാക്കിയ കൗമാരക്കാരൻ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുന്നതും വിരളം; മരണം പ്രവചിക്കുന്ന വെബ്സൈറ്റിൽ കയറി പരതിയ 13കാരൻ തൂങ്ങിമരിച്ചു; നടുക്കത്തോടെ വീട്ടുകാർ
നാസിക്: ഓൺലൈൻ ക്ലാസുകൾക്കായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകുന്ന പതിവ് കേരളത്തിൽ അടക്കം വ്യാപകമായിട്ടുണ്ടായിരുന്നു. എന്നാൽ, വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകൾക്ക് അപ്പുറത്തേക്ക് ഈ ഫോൺകൊണ്ട് എന്തൊക്കെ ചെയ്യുന്നു എന്ന് പരിശോധിക്കേണ്ടത് മാതാപിതാക്കളാണ്. മഹാരാഷ്ട്രയിൽ കൗമാരക്കാരനെ ബന്ധുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എങ്ങും നടുക്കമാണ് ഉണ്ടായിരിക്കുന്നത്.
നാസിക്കിലെ ജാൽഗാവ് നഗരത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. 13 വയസുള്ള കുട്ടിയാണ് ജീവനൊടുക്കിയത്. ബന്ധുവിന്റെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു കൃത്യമെന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
ജനങ്ങളുടെ മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് കൗമാരക്കാരൻ സന്ദർശിച്ചതായി പൊലീസ് പറയുന്നു. ഓൺലൈൻ ക്ലാസുകളുടെ പശ്ചാത്തലത്തിൽ കുട്ടിക്ക് സ്വന്തമായി മൊബൈൽ ഫോൺ വാങ്ങിനൽകിയിരുന്നു. കുട്ടി എപ്പോഴും മൊബൈലിൽ തന്നെയാണ് സമയം ചെലവഴിച്ചിരുന്നതെന്ന് അമ്മാവൻ പൊലീസിനോട് പറഞ്ഞു. ക്ലാസ് കഴിഞ്ഞാലും പുറത്തൊന്നും കളിക്കാൻ പോകുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നില്ല. ഈസമയത്തും മൊബൈൽ ഫോണിൽ തന്നെയായിരിക്കും.
ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പൊലീസിനു ലഭിച്ചത്. മരണം പ്രവചിക്കുമെന്ന് അവകാശപ്പെടുന്ന വെബ്സൈറ്റ് കുട്ടി സന്ദർശിച്ചതായി കണ്ടെത്തി. വെബ്സൈറ്റിന്റെ പ്രേരണയാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം.
മറുനാടന് ഡെസ്ക്