- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീറ്റിൽ ആശങ്കയൊഴിയാതെ തമിഴ്നാട്; മൂന്നൂ ദിവസത്തിനിടെ പരീക്ഷഭീതിയിൽ ജീവനൊടുക്കിയത് രണ്ട് വിദ്യാർത്ഥികൾ; കനിമൊഴിയുടെ ആത്മഹത്യ പരാജയ ഭീതിയിലെന്ന് പൊലീസ്
ചെന്നൈ: തമിഴ്നാട്ടില് നീറ്റിനെച്ചൊല്ലിയുള്ള ആശങ്ക ഒഴിയുന്നില്ല. നീറ്റ് പരീക്ഷ ഭീതിയിൽ മൂന്നു ദിവസത്തിനിടെ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം രണ്ടായി.കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത അരിയല്ലൂർ സത്തംപാടി സ്വദേശിനിയായ കരുണാനിധിയുടെ മകൾ കനിമൊഴി (17)യും പരാജയ ഭീതിയിലാണു ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.
പത്താം ക്ലാസിലും പ്ലസ്ടുവിനും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥിനിയായിരുന്നു കനിമൊഴി. 10-ാം ക്ലാസിൽ 500ൽ 462 മാർക്കും പ്ലസ്ടുവിൽ 600ൽ 562 മാർക്കും നേടിയിരുന്നു.എന്നാൽ നീറ്റ് പരീക്ഷ കുട്ടിക്ക് നന്നായി എഴുതാൻ സാധിച്ചിരുന്നില്ല.അതിനിടെ, തമിഴ്നാട് നിയമസഭ നീറ്റിനെതിരെ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story