- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ ബഹിരാകാശ നിരീക്ഷണകേന്ദ്രങ്ങൾ ഹോട്ട്സ്പോട്ടായി മാറുന്നു; പഠന റിപ്പോർട്ടുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ സംഘം; വ്യക്തവും ആഴത്തിലേറിയതുമായ ബഹിരാകാശ നിരീക്ഷണങ്ങൾക്ക് ലോകത്തെ ഇന്ത്യ സഹായിക്കുന്നുവെന്നും റിപ്പോർട്ട്
ന്യൂഡൽഹി:ആഴത്തിലുള്ള ബഹിരാകാശ നിരീക്ഷണങ്ങൾക്ക് ഇന്ത്യയിലെ നിരീക്ഷണ കേന്ദ്രങ്ങൾ ഹോട്ടസ് സ്പോട്ട് ആയി മാറുന്നുവെന്ന് പഠനം.ഇൻഫ്രാറെഡ്, ഒപ്റ്റിക്കൽ തുടങ്ങിയ ജോതിശാസ്ത്ര പഠനത്തിനുള്ള മികച്ച സ്ഥലങ്ങളിലൊന്നാണ് ഹാൻലിലുള്ള ഇന്ത്യൻ ജോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം (കഅഛ) എന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ലേലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന നിരീക്ഷണ കേന്ദ്രത്തിലൂടെ വ്യക്തവും ആഴത്തിലേറിയതുമായ ബഹിരാകാശ നിരീക്ഷണങ്ങൾക്ക് ലോകത്തെ ഇന്ത്യ സഹായിക്കുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞനായ ഡോ. ശാന്തികുമാർ സിംഗിന്റെ നേതൃത്വത്തിൽ ഇന്ത്യയിലേയും വിദേശരാജ്യങ്ങളിലേയും ശാസ്ത്രജ്ഞരടങ്ങുന്ന സംഘമാണ് പഠനത്തിന് പിന്നിൽ. ഇന്ത്യയിലെ മൂന്ന് ബഹിരാകാശ നിരീക്ഷണകേന്ദ്രങ്ങളടക്കം എട്ട് കേന്ദ്രങ്ങൾ സംഘം പഠനവിധേയമാക്കി. ഹാൻലെയിലെ ഇന്ത്യൻ ജോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം (ഐഎഒ), മെറാക്ക് (ലഡാക്ക്), ഇന്ത്യയിലെ ദേവസ്ഥൽ (നൈനിറ്റാൾ), ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലയിലെ ആലി,ദക്ഷിണാഫ്രിക്കയിലെ ദൂരദർശിനി, ടോക്കിയോ അറ്റകാമ,ചിലിയിലെ പരനാൽ,മെക്സികോയിലെ നാഷ്ണൽ ബഹിരാകാശ നിരീക്ഷണ കേന്ദ്രം തുടങ്ങിയ നിരീക്ഷണ കേന്ദ്രങ്ങളിലെ ഡാറ്റകളാണ് പഠനവിധേയമാക്കിയത്.
നിരീക്ഷണ കേന്ദ്രങ്ങളിലെ രാത്രികാല ക്ലൗഡ് കവർ ഫ്രാക്ഷൻ സംഘം നിരീക്ഷിച്ചു. തെളിഞ്ഞ രാത്രികൾ, കുറഞ്ഞ പ്രകാശമലിനീകരണം,തടസങ്ങൾ കുറവുള്ള ആകാശകാഴ്ച തുടങ്ങിയവയാണ് ഇന്ത്യയിലെ ബഹിരാകാശ നിരീക്ഷണകേന്ദ്രങ്ങളെ മറ്റു ബഹിരാകാശ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ