- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തടാകത്തിൽവീണ് പഞ്ചാബി സൂഫി ഗായകന് ദാരുണാന്ത്യം; അപകടം ഹിമാചൽ പ്രളയത്തിനിടെ; കനത്തമഴക്കിടെ മന്മീത് കാൽവഴുതി തടാകത്തിൽ വീണെന്ന് സുഹൃത്തുക്കൾ
അമൃത്സർ: ഹിമാചൽ പ്രദേശിലെ പ്രളയത്തിനിടെ പഞ്ചാബി സൂഫി ഗായകന് ദാരുണാന്ത്യം. സൂഫി ഗായകനും സെയ്ൻ സഹോദരന്മാരിൽ ഒരാളുമായ മന്മീത് സിങ്ങാണ് കങ്കര ജില്ലയിലെ കരേരി തടാകത്തിൽ വീണ് ദാരുണാന്ത്യം സംഭവിച്ചത്.
ഖൽസ കോളജിലെ വിദ്യാർത്ഥിയാണ് അദ്ദേഹം. ചൊവ്വാഴ്ച കരേരി തടാകത്തിന് സമീപത്തുനിന്ന് മന്മീതിന്റെ മൃതദേഹം കണ്ടെടുത്തു. പ്രദേശവാസികളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെടുത്തത്.
കുറച്ചുദിവസം മുമ്പാണ് മന്മീതും സഹോരന്മാരും സുഹൃത്തുക്കളും ഷാഹ്പുരിലെത്തിയത്. തടാകത്തിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് ഇവിടം. തിങ്കളാഴ്ച മന്മീതും സംഘവും കരേരിയിലെത്തുകയായിരുന്നു. കനത്തമഴക്കിടെ മന്മീത് കാൽവഴുതി തടാകത്തിൽ വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വിവരം അറിഞ്ഞ് മന്മീതിന്റെ കുടുംബം സംഭവ സ്ഥലത്ത് എത്തിയിരുന്നു.
മറുനാടന് ഡെസ്ക്
Next Story