- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാതാപിതാക്കൾ സ്മാർട്ട് ഫോൺ വാങ്ങി നൽകിയില്ല; അനിയനെ കിണറിൽ തള്ളിയിട്ടു, 16കാരൻ ദേഹത്ത് കല്ല് കെട്ടി കൂടെ ചാടി
ബംഗളൂരു: കർണാടകയിൽ മാതാപിതാക്കൾ സ്മാർട്ട്ഫോൺ വാങ്ങി നൽകാത്തതിന്റെ ദേഷ്യത്തിൽ ഇളയ സഹോദരനെ കിണറിൽ തള്ളിയിട്ട ശേഷം 16കാരനും കൂടെ ചാടി ആത്മഹത്യ ചെയ്തു. 12 വയസുകാരനായ ഇളയ സഹോദരന് നീന്തൽ വശമില്ല. 16കാരൻ നല്ല നീന്തൽക്കാരനാണ്. കല്ല് നിറച്ച ബാഗ് അരയിൽ കെട്ടിവെച്ച ശേഷമാണ് 16കാരൻ വെള്ളത്തിലേക്ക് ചാടിയതെന്ന് പൊലീസ് പറയുന്നു. ഇരുവരും മുങ്ങി മരിക്കുകയാിയരുന്നു.
ഞായറാഴ്ച വൈകീട്ട് കലബുർഗി ജില്ലയിലാണ് സംഭവം നടന്നത്. ടച്ച് സ്‌ക്രീൻ ഉള്ള പുതിയ സ്മാർട്ട് ഫോൺ വാങ്ങിത്തരാൻ സുനിൽ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സുനിൽ സ്‌കൂൾ പഠനം നിർത്തി. ഇളയ സഹോദരൻ ആറാം ക്ലാസിലാണ് പഠിക്കുന്നത്.
കർഷക കുടുംബമാണ് സുനിലിന്റേത്. അപസ്മാരത്തിന്റെ പ്രശ്നമുള്ളതിനാൽ സുനിലിന് എല്ലാവരും പ്രത്യേക പരിഗണനയാണ് നൽകിയിരുന്നത്. ഞായറാഴ്ച പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകണമെന്ന് പറഞ്ഞ് സുനിൽ വാശിപിടിച്ചു. കർഷക തൊഴിലാളികളായ മാതാപിതാക്കൾ ആവശ്യം നിരസിച്ചു. കീപാഡുള്ള സ്മാർട്ട്ഫോൺ വാങ്ങി തരാമെന്ന് പറഞ്ഞെങ്കിലും സുനിൽ ഇതിന് വഴങ്ങിയില്ല.
കുപിതനായ സുനിൽ അനിയൻ ശേഖറിനെയും കൂട്ടി പുറത്തിറങ്ങി. തുടർന്ന് ഗ്രാമത്തിന് പുറത്തുള്ള കിണറിൽ ഇളയ സഹോദരനെ തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
നീന്തൽ അറിയാത്ത ഇളയ സഹോദരൻ ചേട്ടന്റെ ആക്രമണത്തെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സുനിൽ നല്ല നീന്തൽക്കാരനാണ്. രക്ഷപ്പെടാതിരിക്കാൻ അരയിൽ കല്ല് നിറച്ച ബാഗുമായാണ് സുനിൽ വെള്ളത്തിലേക്ക് എടുത്തുച്ചാടിയതെന്ന് പൊലീസ് പറയുന്നു.