- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മഹത്യ ചെയ്ത ഭർത്താവിന്റെ ചിതയണയും മുമ്പേ ഭാര്യയും കായലിൽ ചാടി മരിച്ചു; ആത്മഹത്യ ചെയ്ത ദമ്പതികൾ ഒരേ ഓഫിസിലെ ജീവനക്കാർ
കരുനാഗപ്പള്ളി: സർക്കാർ ജീവനക്കരായ ഒരേ ഓഫീസിലെ ദമ്പതികൾ രണ്ടാഴ്ചക്കിടയിൽ ആത്മഹത്യ ചെയ്തു. വടക്കുംതല കന്നേറ്റി സ്വദേശികളായ പടന്നയിൽ വീട്ടിൽ തമ്പി (50), ജീന റാണി (45) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കരുനാഗപ്പള്ളി താലൂക്കാഫിസിലെ റവന്യു റിക്കവറി വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു ജീന റാണി, ഭർത്താവ് തമ്പി ഇതേ ഓഫിസിലെ ഇലക്ഷൻ വിഭാഗത്തിലെ യുഡി ക്ലർക്കായിരുന്നു.
ജനുവരി 19 ന് തമ്പി വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യ ജീനയുടെ മാനസികമായ രോഗാവസ്ഥയിലുണ്ടായിരുന്ന വിഷമമായിരുന്നു തമ്പിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ 2 വർഷമായി ജീന മാനസികരോഗത്തിന് മെഡിസിൻ കഴിക്കുന്നുണ്ട്. ഭർത്താവ് തമ്പി 7 മാസമായി മെഡിസിൻ കഴിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു. രണ്ട് പേരും ഡോക്ടറുടെ ചികിത്സയിലായിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്ന ജീന വെള്ളിയാഴ്ച പള്ളിക്കലാറിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെയാണ് ജീനയെ കാണാതായത് തുടർന്ന് വീട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ ജീനയുടെ അമ്മയും മകൾ ശ്രീലക്ഷ്മിയും ആയിരുന്നു ഉണ്ടായിരുന്നത്. കൊല്ലം എസ്.എൻ കോളേജിലെ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിയാണ് ശ്രീലക്ഷ്മി. തമ്പിക്ക് ആദ്യം മലപ്പുറം ജില്ലയിൽ ഫയർ ഫോഴ്‌സിലായിരുന്നു ജോലി പിന്നിട് റവന്യു വകുപ്പിലേക്ക് മാറുകയായിരുന്നു. ഭാര്യ ജീനയ്ക്ക് കോടതിയിലും പിന്നീട് മഞ്ചേരിയിലേക്ക് റവന്യു വകുപ്പിൽ ജോലി ലഭിക്കുകയായിരുന്നു.
കരുനാഗപ്പള്ളി താലൂക്കാഫിസിൽ കഴിഞ്ഞ 3 വർഷമായി ഈ ദമ്പതികൾ ജോലി ചെയ്ത് വരികയാണ്. നിലവിലെ അവരുടെ മാനസികാവസ്ഥ പരിഗണിച്ച് പൊതുജനങ്ങളുമായി നേരിട്ട് ബന്ധം ഇല്ലാത്ത സ്ഥാനങ്ങളിൽ ആയിരുന്നു ഇരുവരുടെയും ജോലി. സഹ പ്രവർത്തക്ക് എല്ലാം തന്നെ സ്വീകാര്യരായിരുന്നു ഈ സർക്കാർ ദമ്പതികൾ.
ഇരുവരുടെയും ആകസ്മികമായ മരണത്തിന്റെ ഞെട്ടലിലാണ് കരുനാഗപ്പള്ളിയിലെ സഹ പ്രവർത്തകർ. തമ്പിയുടെ ചേട്ടൻ ബാബു 2007-ൽ തൂങ്ങി മരിക്കുകയായിരുന്നു. ചാമ്പക്കടവ് കയർ സഹകരണ സംഘത്തിലെ സെക്രട്ടറിയായിരുന്നു.