- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പരോളിലിറങ്ങിയത് ജനുവരി 12 ന്; ഇന്നലെ തിരികെ എത്താതെ മുങ്ങി; പരിശോധനയിൽ റബർ മരത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് മൈലപ്ര സ്വദേശി ഗിരീഷ് കുമാർ
പത്തനംതിട്ട: കൊലക്കേസിൽ പരോൾ കാലാവധി കഴിഞ്ഞ് തിരികെ ജയിലിൽ പ്രവേശിക്കേണ്ട ദിവസം പ്രതി തൂങ്ങി മരിച്ച നിലയിൽ. മൈലപ്ര അക്ഷയ് ഭവനിൽ വി.ജി. ഗിരീഷ് കുമാറിനെ(42)യാണ് അച്ചൻകോവിലാറിന്റെ് വലഞ്ചുഴി വ്യാഴിക്കടവിലെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2010 ൽ റാന്നി പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ഇടത്തറ മുക്കിൽ വച്ച് ഭാര്യയുടെ ബന്ധു ഷാജിയെ കഴുത്തു ഞെരിച്ചു കൊന്ന കേസിൽ പ്രതിയായിരുന്നു. പിന്നീട് റാന്നിയിൽ നിന്ന് മൈലപ്രയിലെത്തി സ്ഥലം വാങ്ങഇ വീടു വച്ചു.
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയനായ ഗിരീഷ് ജനുവരി 12 നാണ് പരോളിൽ നാട്ടിലെത്തിയത്. കോവിഡിന്റെ ആനുകൂല്യത്തിലാണ് പരോൾ ലഭിച്ചത്. പരോൾ കാലാവധി പൂർത്തിയാക്കി ഇന്നലെ ജയിലിൽ തിരികെ പ്രവേശിക്കേണ്ടതായിരുന്നു.
ഗിരീഷ് ചെല്ലാത്തതിനാൽ പൂജപ്പുര സെൻട്രൽ ജയിൽ അധികൃതർ മാതാവ് രാധാമണിയെ ബന്ധപ്പെട്ടിരുന്നു. ജയിലിലേക്ക് എന്നു പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇന്നുച്ചയോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് മേൽനടപടി സ്വീകരിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്