- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുടുംബ ക്ഷേത്രത്തിലെ താക്കോൽ വാങ്ങാനെത്തിയ ബന്ധു കണ്ടത് താക്കോലിനൊപ്പമുള്ള ആത്മഹത്യാ കുറിപ്പ്; യുവാവും മാതാപിതാക്കളും തൂങ്ങിമരിച്ചത് കുടുംബ പ്രശ്നങ്ങളെ തുടർന്ന്
തൃശ്ശൂർ: കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തു. അന്തിക്കാട് കണ്ടശ്ശാംകടവ് മാമ്പുള്ളിയിലാണ് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാമ്പുള്ളി കോരത്ത് കുടുംബ ക്ഷേത്രത്തിനു സമീപം കോരത്ത് ഗോപാലൻ (70), ഭാര്യ മല്ലിക (60), മകൻ റിജോയ് (35) എന്നിവരെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. റിജോയും ഭാര്യ രമ്യയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രമ്യ അമ്മയ്ക്കും റിജോയ്ക്കുമെതിരെ അന്തിക്കാട് പൊലീസിൽ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് കേസ് എടുത്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. റിജുവും രമ്യയും വിവാഹിതരായിട്ട് ഏഴു വർഷമായി. വിദേശത്തായിരുന്ന റിജു മാസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്.
ഇന്ന് രാവിലെ തൊട്ടടുത്തുള്ള കുടുംബ ക്ഷേത്രത്തിലെ താക്കോൽ എടുക്കുന്നതിനായി ഒരു ബന്ധു ഇവിടെ എത്തിയപ്പോഴാണ് നാടിനെ നടുക്കിയ മരണ വാർത്ത പുറംലോകമറിഞ്ഞത്. പതിവായി ക്ഷേത്രത്തിലെ താക്കോൽ ഗോപാലകൃഷ്ണന്റെ വീട്ടിലാണ് സൂക്ഷിക്കുന്നത്. എല്ലാ ദിവസവും വീട്ടുകാരെ വിളിച്ചുണർത്തി താക്കോൽ വാങ്ങുന്നതാണ് പതിവ്. എന്നാൽ, ഇന്ന് താക്കോൽ പുറത്താണ് വച്ചിരുന്നത്. ഒപ്പം ആത്മഹത്യാക്കുറിപ്പും ഉണ്ടായിരുന്നു. അച്ഛന്റെയും മകന്റെയും മൃതദേഹം ഹാളിലും അമ്മയുടെത് മുറിയിലുമാണ് കണ്ടെത്തിയത്. ഇവർ മൂന്നു പേർ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
ഗോപാലകൃഷ്ണൻ കയർ ബോർഡിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യ മല്ലിക ചകിരി തൊഴിലാളി സഹകരണ സംഘത്തിലെ താത്കാലിക സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇവർക്ക് റിജുവിനെ കൂടാതെ ഒരു മകൾ കൂടി ഉണ്ട്. റിജുവിന്റെ മകൻ ഹൃതിക് കൃഷ്ണ.
മറുനാടന് മലയാളി ബ്യൂറോ