- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ മകളുടെ വീട്ടിലേക്ക് പോയതിന് പിന്നാലെ വീട്ടിൽ നിന്ന് പുക ഉയർന്നു; നാട്ടുകാർ ഓടിയെത്തുമ്പോൾ കണ്ടത് കത്തിക്കരിഞ്ഞ കിടപ്പുമുറിയും മൃതദേഹവും; അടൂർ സ്വദേശി ടിഎം മാത്യു ജീവനൊടുക്കിയതെന്ന് സംശയം
അടൂർ: ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതിന് പിന്നാലെ ഗൃഹനാഥൻ തീ കൊളുത്തി ജീവനൊടുക്കി. മണക്കാല ആർകെ കോംപ്ലക്സിന് സമീപം തോട്ടുകടവിൽ ടി.എം മാത്യു(രാജു 69)വിന്റെ മൃതദേഹമാണ് കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ 9.15നാണ് വീട്ടിൽ നിന്നും പുകയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അടൂർ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. ഇവരെത്തി തീയണച്ചപ്പോഴേക്കും മാത്യുവിന്റെ ശരീരം മുഴുവൻ കത്തിയിരുന്നു. ഈ സമയം മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ല. ഭാര്യ മേഴ്സി രാവിലെ എട്ടരയോടെ മാവേലിക്കര കൊല്ലകടവിലുള്ള സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
കിടപ്പുമുറി പൂർണമായും കത്തി നശിച്ചു. കട്ടിലിനടിയിൽ തുണി വാരിയിട്ട് കത്തിച്ചതിന്റെ ലക്ഷണം കാണുന്നതായി പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മക്കൾ: റീന, റിബു.മരുമകൾ: ഷേർളി. മൂത്ത മകളുടെ വിവാഹ ബന്ധം വേർപ്പെട്ടതിൽ വിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വീട് അകത്തു നിന്ന് പൂട്ടിയ നിലയിലാണ്. രണ്ടു പെൺമക്കളും വിദേശത്താണ് ജോലി ചെയ്യുന്നത്. സാമ്പത്തികമായി നല്ല നിലയിലുമാണ്
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്