കൊടുമൺ: ബാലികയെ ദൂരുഹസാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാംകുറ്റി ചെമ്പരുന്തിൻകുഴി കൃഷ്ണൻ കുട്ടിയുടെ മകൾ പാർവതി(14)യെയാണ് മുറിക്കുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടാണ് സംഭവം.

കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ലെന്ന് പറയുന്നു. കുട്ടി ഫാനിൽ തൂങ്ങി നിൽക്കുന്നത് അയൽവാസികൾ ആണ് കണ്ടത്. ഇവർ ഉടൻ തന്നെ കെട്ടറുത്ത് അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. കൊടുമൺ പൊലീസ് മേൽനടപടി സ്വീകരിച്ചു.