- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി യുവതിയെ മർദിച്ചു കൊന്നുവെന്ന് കണ്ടെത്തൽ; ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു: മർദനമേറ്റത് ഒരു മാസം മുൻപ്: മരണം ബുധനാഴ്ച
കുമളി: ഭർത്താവിന്റെ നിരന്തരമായ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. പുളിയന്മല പളിയകുടി സുമതി (26)ആണ് മരിച്ചത്. ഭർത്താവ് ചക്കുപള്ളം പളിയകുടിയിൽ ശരവണ(27)നെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരുമാസം മുമ്പാണ് സുമതിക്ക് ക്രൂരമായി മർദനമേറ്റത്. അമിതമായി ലഹരി ഉപയോഗിച്ചെത്തിയ ഇയാൾ കുട്ടികൾക്ക് മുമ്പിലിട്ട് സുമതിയെ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവശയായ സുമതി വീട്ടുകാരെ വിവരമറിയിക്കുകയും അവരെത്തി കൊണ്ടുപോകുകയുമായിരുന്നു.
തൊട്ടടുത്തദിവസം സുമതി അസ്വസ്ഥതകൾ കാണിച്ചതോടെ ഇവർ കട്ടപ്പനയിലെ ആശുപത്രിയിൽ ചികിത്സതേടി. ഒരാഴ്ച പിന്നിട്ടിട്ടും ശാരീരിക അസ്വസ്ഥതകൾ മാറാതെ വന്നതോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതിനു പിന്നാലെ ബുധനാഴ്ച ഉച്ചയോടെ മരിച്ചു.
മർദനമേറ്റതിനെ തുടർന്നുണ്ടായ മുറിവുകൾ കാരണമാകാം യുവതി മരിച്ചതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പോസ്റ്റുമോർട്ടത്തിനുശേഷമേ ഇത് വ്യക്തമാകുകയുള്ളു. ശരവണനെ കുമളി സിഐ. ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്