- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മട്ടന്നൂർ മഹാദേവ ക്ഷേത്രം ഏറ്റെടുത്ത മലബാർ ദേവസ്വം ബോർഡിന്റെ നടപടി സുപ്രീംകോടതി ശരിവെച്ചു; കോൺഗ്രസും ബിജെപിയും ഒരുപോലെ എതിർത്തിട്ടും വിധി ദേവസ്വം ബോർഡിന് അനുകൂലം
മട്ടന്നൂർ: മട്ടന്നൂർ മഹാദേവ ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്ത നടപടി സുപ്രീംകോടതി ശരിവെച്ചു. ക്ഷേത്രം ഏറ്റെടുക്കുന്ന നടപടിക്കെതിരെ ക്ഷേത്രസമിതി സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് ദേവസ്വം ബോർഡിന്റെ നടപടി ശരിവെച്ചത്.
ഈ മാസം 13നാണ് മഹാദേവ ക്ഷേത്രം ദേവസ്വം ബോർഡ് എറ്റെടുത്ത് എക്‌സിസിക്യുട്ടീവ് ഓഫീസർ ചുമതലയേറ്റത്. ഇതിനെതിരെ ക്ഷേത്രപരിസരത്ത് പ്രതിഷേധവുമുണ്ടായിരുന്നു. കോൺഗ്രസും ബിജെപിയും ഒരേ പോലെ ക്ഷേത്രം ഏറ്റെടുക്കുന്നതിനെതിരെ എതിർത്തിരുന്നു. ക്ഷേത്രം ഏറ്റെടുക്കുന്നതിനായി പൊലിസിന്റെ സാന്നിധ്യത്തിൽ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫിസർ എത്തിയപ്പോൾ അൻപതോളം പേർ തടയാൻ ശ്രമിക്കുകയുണ്ടായി.
പെട്രോൾ ദേഹത്ത് ഒഴിച്ചു ആത്മഹത്യ ചെയ്യാനും ചിലർ ശ്രമിച്ചു എന്നാൽ പൊലിസ് ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ ക്ഷേത്ര പരിസരത്തുനിന്നും നീക്കുകയായിരുന്നു. കോടതിയിൽ കേസ് നിലനിൽക്കവെ ദേവസ്വം ബോർഡ് ബലപ്രയോഗത്തിലൂടെ ക്ഷേത്രം ഏറ്റെടുത്തുവെന്നായിരുന്നു പരാതി ഇതിനായി പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ പിൻതുണ ലഭിച്ചുവെന്നും ആരോപണമുയർന്നിരുന്നു.
എന്നാൽ മുഴുവൻ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ക്ഷേത്രം ഏറ്റെടുത്ത തെന്നായിരുന്നു മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ മുരളിയുടെ വിശദികരണം ഇതിനെ സാധുകരിക്കുന്നതാണ് ഇപ്പോഴുണ്ടായ സുപ്രീം കോടതി വിധി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്