കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന കേസിൽ രണ്ടു പൊലീസുകാരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. എഎസ്‌ഐ പ്രവീൺ കുമാർ, സിപിഒ കൃജേഷ് എന്നിവർക്കെതിരേയാണ് നടപടി.

വാഹനാപകടക്കേസ് ഒതുക്കിത്തീർക്കാൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു ഇരുവർക്കും എതിരേ ഉയർന്ന പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇരുവരും.