- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയ്യൂരും കാക്കനാട് ജയിലിലും കഴിഞ്ഞപ്പോൾ സ്വപ്ന സുരേഷിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ? ഭീഷണിയുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ വസ്തുത പരിശോധിക്കാൻ മധ്യമേഖലാ ഡിഐയും അന്വേഷിക്കും; പരിശോധിക്കണമെന്ന ആവശ്യപ്പെട്ടത് ജയിൽ മേധാവി ഋഷിരാജ് സിങ്
തിരുവനന്തപുരം: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ ഉന്നതരുടെ പേരുകൾ വെളിപ്പെടുത്തരുതെന്ന് ജയിലിൽ വെച്ച് സ്വപ്‌ന ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ ജയിൽ വകുപ്പിന്റെ തീരുമാനം. അട്ടകുളങ്ങര ജയിലിൽ വെച്ച് അത്തരമൊരു സംഭവം ഉണ്ടായില്ലെന്ന റിപ്പോർട്ടു പുറത്തുവന്നതിന് പിന്നാലെ വിയ്യൂർ, കാക്കനാട് ജയിലുകളിൽ സ്വപ്‌ന കഴിഞ്ഞപ്പോൾ ഭീഷണികൾ ഉണ്ടായോ എന്ന് പരിശോധിക്കാനാണ് ജയിൽമേധാവി ഒരുങ്ങുന്നത്.
ഇതോടെ ജയിലിൽ ഭീഷണിയുണ്ടായി എന്ന് സ്വപ്ന കോടതിയിൽ എഴുതി നൽകിയ വെളിപ്പെടുത്തലിൽ കൂടുതൽ അന്വേഷണം നടത്തും. മദ്ധ്യമേഖലാ ഡി.ഐ,ജിയോട് വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ ജയിൽ മേധാവി ആവശ്യപ്പെട്ടു. മുൻപ് ദക്ഷിണമേഖലാ ഡി.ഐ.ജി നടത്തിയ അന്വേഷണത്തിൽ സ്വപ്നയെ പാർപ്പിച്ച അട്ടക്കുളങ്ങര ജയിലിൽ വച്ച് ആരും ഭീഷണിപ്പെടുത്തിയിരുന്നില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു.തുടർന്ന് വിയ്യൂരും എറണാകുളം ജയിലുകളിൽ സ്വപ്ന കഴിഞ്ഞിരുന്നപ്പോൾ ആരെങ്കിലും ഭീഷണിപ്പെടുത്തിയോ എന്നറിയാനാണ് മദ്ധ്യമേഖലാ ഡി.ഐ.ജി അന്വേഷിക്കുന്നത്. ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം.
സ്വപ്ന പറഞ്ഞ ആരോപണത്തിൽ കഴമ്പില്ലെന്നും ജയിൽ ഉദ്യോഗസ്ഥർക്കെതിരെ സ്വപ്ന ആരോപണമൊന്നും ഉന്നയിച്ചില്ലെന്നുമായിരുന്നു ദക്ഷിണമേഖലാ ഡി.ഐ.ജിയുടെ റിപ്പോർട്ടിലുണ്ടായിരുന്നത്.അട്ടക്കുളങ്ങര ജയിലിലായിരിക്കെയാണ് പൊലീസ് എന്ന് തോന്നിക്കുന്ന ചില ഉദ്യോഗസ്ഥർ ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്ന് തന്നോട് ആവശ്യപ്പെട്ടത് എന്നാണ് കോടതിയിൽ നൽകിയ പരാതിയിൽ സ്വപ്ന പറഞ്ഞത്.
രഹസ്യമൊഴി നൽകിയതുകൊണ്ട് ഭീഷണിയുണ്ടെന്നാണ് സ്വപ്ന കോടതിയെ അറിയിച്ചത്. ഇതെല്ലാം വസ്തുതാ വിരുദ്ധമാണെന്നാണ് അന്വേഷണം നടത്തി ദക്ഷിണ മേഖലാ ഡി.ഐ.ജി കണ്ടെത്തിയിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ