- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം വർദ്ധിച്ചത് കള്ളപ്പണം ആകാനിടയില്ല; മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം; ഇന്ത്യക്കാരായ എൻ.ആർ.ഐകൾ മറ്റ് രാജ്യങ്ങളിലെ സ്ഥാപനങ്ങളിലൂടെ നിക്ഷേപിച്ച പണമാകാം ഇതെന്നും വിശദീകരണം
ന്യൂഡൽഹി: സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം 2020ൽ 20,700 കോടിയായി ഉയർന്നെന്ന ആരോപണം തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. കഴിഞ്ഞ 13 വർഷത്തിൽ ഏറ്റവുമധികം ഇന്ത്യൻ നിക്ഷേപമുണ്ടായത് 2020ലാണെന്നായിരുന്നു ആരോപണം.രണ്ട് വർഷത്തെ ഇടിവിനൊടുവിൽ 2019 അവസാനം ഇന്ത്യക്കാരുടെതായി സ്വിസ് ബാങ്കിലുണ്ടായിരുന്നത് 6625 കോടി രൂപയുടെ നിക്ഷേപമാണ്. 2020 അവസാനമായപ്പോൾ ഇത് 20,700 കോടിയായി. ഇതിൽ നല്ലൊരു പങ്കും കള്ളപ്പണമാണെന്നായിരുന്നു മാധ്യമങ്ങളിൽ വന്ന വാർത്ത.എന്നാൽ ഈ പണം ഇന്ത്യക്കാരുടെ പേരിൽ സ്വിസ് നാഷണൽ ബാങ്കിലുള്ള ശരിയായ പണമാണെന്നും മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ള കള്ളപ്പണമല്ലെന്നും ധനമന്ത്രാലയം അറിയിച്ചു.
ഇന്ത്യക്കാരായ എൻ.ആർ.ഐകൾ മറ്റ് രാജ്യങ്ങളിലെ സ്ഥാപനങ്ങളിലൂടെ നിക്ഷേപിച്ച പണമാകാം ഇതെന്നും കള്ളപ്പണമാകണമെന്നില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. സ്വിസ് ബാങ്കിൽ ഉപഭോക്താക്കളുടെ നിക്ഷേപങ്ങളിൽ ഇടിവുണ്ടായി. ഏറ്റവും പണനിക്ഷേപം വന്നത് മറ്റ് സ്ഥാപനങ്ങളിലെ ബോണ്ടുകൾ, സെക്യൂരിറ്റി നിക്ഷേപങ്ങൾ എന്നിവയിൽ നിന്നാണ്.
ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങളെല്ലാം കള്ളപ്പണമാകാൻ ഇടയില്ലെന്ന് സ്വിസ് ബാങ്ക് അധികൃതർ മുൻപ് വ്യക്തമാക്കിയിട്ടുള്ളതാണ്.മൾട്ടിലാറ്ററൽ കോംപീറ്റന്റ് അഥോറിറ്റി കരാറിൽ ഇന്ത്യയും സ്വിറ്റ്‌സർലാന്റും ഒപ്പുവച്ചിട്ടുള്ളതാണ്. ഇതനുസരിച്ച് 2018 മുതൽ പ്രതിവർഷം സാമ്പത്തിക വിവരങ്ങൾ ഇരുരാജ്യങ്ങളും കൈമാറും. 2019ലും 2020ലും ഈ നയം അനുസരിച്ച് സാമ്പത്തിക വിവരം കൈമാറി.
എന്നാൽ സാമ്പത്തിക വിവരങ്ങൾ കൈമാറുന്നതിനുള്ള നിയമപരമായ ഈ ക്രമീകരണമുള്ളപ്പോൾ ഇത്തരത്തിൽ വരുമാനം വർദ്ധിക്കാനുള്ള സാഹചര്യമില്ല. ഇക്കാര്യത്തിൽ നിക്ഷേപം കൂടുന്നതിന് കാരണമായ വസ്തുതകളെക്കുറിച്ച് കേന്ദ്ര സർക്കാർ സ്വിസ് അധികൃതരോട് വസ്തുതകൾ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ