- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പുരോഗമനം ചവറ്റുകുട്ടയിൽ! പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടരുതെന്ന് ടി പി അഷ്റഫലിക്ക് മാനസാന്തരം; 'ഇനിയെല്ലാം പണ്ഡിത സഭ പറയുന്നതു പോലെ'യെന്നും നേതാവ്; യു ടേൺ അടിച്ചത് സമസ്ത-ലീഗ് യോഗത്തിന് ശേഷം; അഷ്‌റഫ് അലി പെരിന്തൽമണ്ണയിൽ സ്ഥാനാർത്ഥിയാകുമെന്നും റിപ്പോർട്ടുകൾ
മലപ്പുറം: മുസ്ലിംലീഗിനുള്ളിൽ നിന്ന് പുരോഗമനം പറയുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം നിലപാടുകാരെ ഒതുക്കാൻ ലീഗിന് പ്രത്യേക കഴിവാണ് താനും. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തെ സ്വാഗതം ചെയ്ത എംഎൽഎ ദേശീയ പ്രസിഡന്റ് ടി പി അഷ്‌റഫ് അലി തെരഞ്ഞെടുപ്പിൽ സീറ്റു കിട്ടുമെന്ന ഘട്ടത്തിൽ സ്വന്തം നിലപാട് അപ്പാടെ വിഴുങ്ങി. വിവാഹ പ്രായം കൂട്ടാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തത് തന്റെ ധാരണാ പിശകാണെന്നാണ് അദ്ദേഹത്തിന്റെ പുതിയ വാദം.
മുസ്ലിം ലീഗ്-സമസ്ത നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷമാണ് എംഎസ്എഫ് നേതാവിന്റെ പ്രതികരണം. നേരത്തെ വിവാഹ പ്രായം സംബന്ധമായി വിവാദം ഉയർന്നപ്പോൾ എന്റെ നിലപാട് വലിയ ചർച്ചയായിരുന്നു. ദൗർഭാഗ്യവശാൽ അത് തെറ്റിദ്ധാരണക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതുൾപ്പടെയുള്ള ചില വിഷങ്ങളിലെ ധാരണപിശകുകൾ ഉണ്ടായിരുന്നു. അവ തിരുത്തി മുന്നോട്ട് പോകാൻ ധാരണയായെന്നും അഷ്റഫലി പ്രതികരിച്ചു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് പുറമേ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് എസ് വൈ എസ് നേതാക്കളായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, ഓണമ്പള്ളി മുഹമ്മദ് ഫൈസി, എസ്‌കെഎസ്എസ്എഫ് ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, ഷൗക്കത്തലി കരുവാരകുണ്ട് എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
മുൻപ് വിവാഹപ്രായം സംബന്ധിച്ച് ടിപി അഷ്‌റഫലി നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് വഴി വെച്ചിരുന്നു. അഷ്റഫലിക്കെതിരെ സമസ്ത തന്നെ രംഗത്ത് വന്നു. 2015ൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച അഷ്റഫലിയുടെ വിജയത്തിന്റെ തിളക്കം കുറയ്യ്ക്കാൻ സമസ്ത രഹസ്യ നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകളും അന്ന് പുറത്ത് വന്നിരുന്നു. വലിയ വിജയം പ്രതീക്ഷിച്ച അഷ്റഫലിക്ക് ഭൂരിപക്ഷം കുറഞ്ഞതിന് പിന്നിൽ സമസ്ത നടത്തിയ ഇടപെടലാണെന്ന് വിമർശനങ്ങളുയർന്നിരുന്നു.
വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ നിലപാട് തിരുത്തിയെന്ന് അറിയിച്ച് എംഎസ്എഫ് തന്നെ രംഗത്തെത്തിയത്. മുൻപ് അഷ്‌റഫലിയെ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നയാളാണ് യോഗത്തിലുണ്ടായിരുന്ന അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. മുസ്ലിംലീഗിലെ പ്രധാന യുവ നേതാവായ അഷ്റഫലിയെ നിയമസഭാ തെരെഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ, മണ്ണാർക്കാട് മണ്ഡലങ്ങളിലേക്ക് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ട്.
എംഎസ്എഫ് നേതാവിന്റെ പ്രതികരണം
ഇന്ത്യാ രാജ്യത്ത് വലിയ രീതിയിൽ ഉന്മൂലനാശത്തിനുള്ള ഭരണകൂട ഗൂഢാലോചനക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുകയാണ് മുസ്ലിം ന്യൂനപക്ഷം. മോദി ഭരണകൂടം നടപ്പാക്കുന്ന നിയമങ്ങൾ പൂർണമായും ഈ വിധത്തിലാണ്. പൗരത്വ ഭേദഗതി നിയമം വഴി ഇന്ത്യാ രാജ്യത്ത് നിന്ന് മുസ്ലിങ്ങളെ അപരവത്കരിക്കാനുള്ള നിയമം വരെ നടപ്പാക്കുന്നു.
വിവാഹ പ്രായ നിയമം 21 വയസ്സാക്കുന്നതിന് വേണ്ടിയുള്ള നിയമം അണിയറയിൽ ഒരുങ്ങുന്നു. ഭരണകൂടങ്ങൾ നിർമ്മിക്കുന്ന ഇത്തരം നിയമങ്ങൾ വിവിധ ജാതി, മത, സംസ്‌കാരങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ നിലനിർത്തുന്ന രീതിയിൽ ആയിരിക്കണം നിയമങ്ങൾ. അല്ലാതെ വരുമ്പോൾ അതിനെ എതിർക്കുന്നതിന് നാം ഒറ്റകെട്ടായി നീങ്ങണം. അങ്ങിനെ നീങ്ങേണ്ട സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. പണ്ഡിതരും രാഷ്ട്രീയ നേതൃത്വവും ഒന്നിച്ചാണ് ഇത്തരം പ്രതിസന്ധിയുള്ള കഴിഞ്ഞ കാലത്ത് ഒന്നിച്ചു നിന്നത്. അത് തുടരണം.
നേരത്തെ വിവാഹ പ്രായം സംബന്ധമായി വിവാദം ഉയർന്നപ്പോൾ എന്റെ നിലപാട് വലിയ ചർച്ചയായിരുന്നു. ദൗർഭാഗ്യവശാൽ അത് തെറ്റിദ്ധാരണക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതുൾപ്പടെയുള്ള ചില വിഷങ്ങളിലെ ധാരണപിശകുകൾ ഉണ്ടായിരുന്നു. അവ തിരുത്തി മുന്നോട്ട് പോകാൻ ധാരണയായി. വിവാഹ പ്രായവും, ശരീഅത്തും സംബന്ധിച്ച എന്റെ നിലപാട് ഇസ്ലാമിക പണ്ഡിത നേതൃത്വത്തിന്റെതാണ്. ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ പരസ്പര ധാരണയിൽ മുന്നോട്ട് പോകാനും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ടഥട നേതാക്കളായ ബഹു. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, ഓണമ്പള്ളി മുഹമ്മദ് ഫൈസി, ടഗടടഎ ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജഗ ഫിറോസ്, ഷൗക്കത്തലി കരുവാരകുണ്ട് എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ