- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടി. ശശിധരൻ സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ ; മടങ്ങിവരവ് 17 വർഷത്തിന് ശേഷം; ഒരാളെയും പൂർണ്ണമായും മാറ്റി നിർത്തുന്ന പതിവ് പാർട്ടിക്കില്ല; നടപടിക്ക് ശേഷം തന്നെ തിരിച്ചുകൊണ്ടുവന്നതാണെന്നും ശശിധരൻ
തൃശ്ശൂർ: വിഭാഗീയതയുടെ പേരിൽ പാർട്ടി ഘടകത്തിൽ നിന്ന് തരംതാഴ്‌ത്തിയിരുന്ന ടി ശശിധരനെ തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 17 വർഷത്തിന് ശേഷമാണ് ശശിധരനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത്.കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നടപടിയെടുക്കുന്നത് സ്വാഭാവികമാണ്. ഒരാളെയും പൂർണമായി മാറ്റിനിർത്തുന്ന പതിവ് പാർട്ടിക്ക് ഇല്ല. തീരെ പറ്റാത്തയാളെങ്കിൽ ഒഴിവാക്കും. എന്തെങ്കിലും ഗുണമേന്മയുണ്ടെങ്കിൽ അയാളെ മടക്കിക്കൊണ്ട് വരുമെന്ന് ശശിധരൻ പ്രതികരിച്ചു.
ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയ ശേഷം അദ്ദേഹം പിന്നീട് ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ച് വന്നിരുന്നു. ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ കഴിയുന്നത് പോലെ പാവപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് ചെയ്യുക എന്നതാണ് പ്രധാനം. പാവങ്ങൾക്കൊപ്പം ധാർമികമായും സത്യസന്ധമായും നിൽക്കുകയെന്നതാണ് മറ്റൊരു കാര്യം- അദ്ദേഹം പറഞ്ഞു.
തരംതാഴ്‌ത്തൽ നടപടിയുണ്ടായത് ആഘാതം തന്നെയായിരുന്നു. ഈ സമൂഹത്തിൽ ജീവിക്കുമ്പോൾ അത് അങ്ങനെയാണല്ലോ. എന്നാൽ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന പരിശോധന നടന്നപ്പോൾ ആഘാതം കുറഞ്ഞ് വന്നു. 17 വർഷം കീഴ്കമ്മിറ്റികളിൽ പ്രവർത്തിച്ചപ്പോഴും പാർട്ടി പറഞ്ഞതാണ് അനുസരിച്ചിട്ടുള്ളത്. തിരിച്ച് വരും എന്ന് കഴിഞ്ഞ തവണയും പ്രതീക്ഷകളുണ്ടായിരുന്നോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അമിതമായ പ്രതീക്ഷകൾ നല്ലതല്ലെന്നും വ്യക്തിപരമായി താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് ശശിധരൻ പ്രതികരിച്ചത്.
പാർട്ടിക്ക് ഒരു സംവിധാനമുണ്ടെന്നും അതനുസരിച്ചാണ് നടപടികളും മടക്കിക്കൊണ്ട് വരവും എല്ലാം. ഇപ്പോൾ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെട്ടതിൽ സന്തോഷമുണ്ട്. തന്നെ നടപടിയുടെ ഭാഗമായി മാറ്റി നിർത്തിയ പാർട്ടിക്ക് ഇപ്പോൾ താൻ ശരിയായ നടപടിയിലേക്ക് എത്തി എന്ന് തോന്നിയതിനാലാകും മടക്കിക്കൊണ്ട് വന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജില്ലാസെക്രട്ടറിയായി എം എം വർഗ്ഗീസ് തിരഞ്ഞെടുക്കപ്പെട്ടു.രണ്ടാം തവണയാണ് എം എം വർഗ്ഗീസ് സെക്രട്ടറിയാകുന്നത്.കെ രാധാകൃഷ്ണൻ കേന്ദ്ര സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നായിരുന്നു വർഗ്ഗീസ് ആദ്യമായി തൃശ്ശൂർ ജില്ലാ സെക്രട്ടറിയായത്. വർഗ്ഗീസ് ഉൾപ്പെടെ 44 അംഗ കമ്മറ്റിയെയാണ് പ്രഖ്യാപിച്ചത്. കുന്ദംകുളം മുൻ എംഎൽഎ ബാബു എം പാലിശ്ശേരിയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
മറുനാടന് മലയാളി ബ്യൂറോ