- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി-20യുടെ സാന്നിധ്യം യു.ഡി.എഫിന്റെ ജയസാധ്യതയെ ബാധിക്കും; പിടിക്കുന്ന 10ൽ എട്ട് വോട്ടും യു.ഡി.എഫിൽ നിന്ന്; കോൺഗ്രസ് ശക്തിപ്പെട്ടില്ലെങ്കിൽ അരാഷട്രീയ സംഘടനകൾ നേട്ടമുണ്ടാക്കുമെന്ന് ഹൈബി ഈഡൻ
എറണാകുളം: എറണാകുളം ജില്ലയിലെ ട്വന്റി-20യുടെ സാന്നിധ്യം യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന പ്രസതാവനയുമായി ഹൈബി ഈഡൻ എംപി. ട്വന്റി-20 പിടിക്കുന്ന 10ൽ എട്ട് വോട്ടുകളും യു.ഡി.എഫിൽ നിന്നാകുമെന്ന് ഹൈബി ഈഡൻ പറഞ്ഞു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ ഹൈബിയുടെ പ്രതികരണം.
ട്വന്റി-20യുടെ സാന്നിധ്യം യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കും. കോൺഗ്രസ് ശക്തിപ്പെട്ടില്ലെങ്കിൽ അരാഷട്രീയ സംഘടനകൾ നേട്ടമുണ്ടാക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു. എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിലാണ ട്വന്റി-20 മത്സരിക്കുന്നത.
കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ മത്സരിക്കുന്ന പാർട്ടി ഇരു മുന്നണികൾക്കും ഒരു പോലെ വെല്ലുവിളിയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസത്തിലാണ് നിയമസഭാ പോരാട്ടത്തിന് ട്വന്റി20 ഇറങ്ങിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ട് പതിറ്റാണ്ടായി കോൺഗ്രസ് കുത്തകയാക്കിയ കുന്നത്തുനാട്ടിലും ഒരു പതിറ്റാണ്ടായി കോൺഗ്രസ് ഭരിക്കുന്ന മഴുവന്നൂരും പാർട്ടിക്ക് താരതമ്യേന നല്ല ശക്തിയുള്ള ഐക്കരനാടുമെല്ലാം വൻ തോതിലാണ് വോട്ടുചോർന്നത്.
14 വാർഡുകളുള്ള ഐക്കരനാട് പഞ്ചായത്തിൽ 12 വാർഡുകളിലും കോൺഗ്രസ് മുന്നാം സ്ഥാനത്തായിരുന്നു. കടയിരുപ്പ്, പാറേപ്പീടിക വാർഡുകളിൽ മാത്രമാണ് രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞത്.വി.പി.സജീന്ദ്രൻ എംഎൽഎയുടെ വാർഡായ പെരിങ്ങോളിലും കോൺഗ്രസ് പിന്നാക്കം പോയി.
മഴുവന്നൂരിൽ നാല് വാർഡുകളിൽ മൂന്നാം സ്ഥാനത്തായ കോൺഗ്രസ് വീട്ടൂർ വാർഡിൽ അഞ്ചാം സ്ഥാനത്താണ്. ഒരു പതിറ്റാണ്ടായി ഭരിക്കുന്ന ഇവിടെ ഒരു വാർഡ് മാത്രമാണ് ലഭിച്ചത്. പഞ്ചായത്തിൽ നാല് വാർഡുകളിൽ വിജയിച്ച സിപിഎം ഒമ്പത് വാർഡുകളിൽ രണ്ടാം സ്ഥാനത്താണ്.
സിപിഎം,സിപിഐ സൗഹൃദ മത്സരം നടന്ന വീട്ടുരിൽ സിപിഐയാണ് രണ്ടാം സ്ഥാനത്ത്.സൗഹൃദ മത്സരം ഒഴിവാക്കിയിരുന്നെങ്കിൽ ട്വന്റി20 ജയിച്ച ഈ വാർഡും മുന്നണിക്ക് സ്വന്തമാകുമായിരുന്നു. രണ്ട് പതിറ്റാണ്ടായി കോൺഗ്രസ് ഭരിച്ച കുന്നത്തുനാട്ടിൽ ആറ് പേരാണ് കോൺഗ്രസ് സീറ്റുകളിൽ ജയിച്ചത്. സിപിഎമ്മിന് ഒരു സീറ്റും ലഭിച്ചു. എന്നാൽ ഏഴ് വാർഡുകളിൽ സിപിഎമ്മും കോൺഗ്രസും രണ്ടാം സ്ഥാനം പങ്കിട്ടു. രണ്ട് വാർഡുകളിൽ ട്വന്റി20ക്കാണ് രണ്ടാം സ്ഥാനം. പഞ്ചായത്തിൽ ഭരണം സ്വന്തമാക്കിയ ട്വന്റി 20, 8005 വോട്ടുകൾ നേടി.ഐക്കരനാട്ടിൽ ഭരണം പിടിച്ച ട്വന്റി 20, 7692 വോട്ടുകളുമായി മുന്നണികളേക്കാൾ ബഹുദൂരം മുന്നിലായിരുന്നു.
കിഴക്കമ്പലത്തെ തിരിച്ചടി മനസിലാക്കിയ സിപിഎം കാലേകൂട്ടി ട്വന്റി20 ക്കെതിരെ രംഗത്തിറങ്ങിയിരുന്നു. എന്നാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 വോട്ട് ലക്ഷ്യമിട്ട് തന്ത്രപരമായ മൗനം പാലിച്ച കോൺഗ്രസിന് കനത്ത വിലയാണ് നൽകേണ്ടി വന്നത്. ഇതേ അനുഭവം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോ എന്ന ആശങ്കയാണ് കോൺഗ്രസ് നേതാക്കൾ പങ്കുവയ്ക്കുന്നത്. വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എറണാകുളം ജില്ലയിൽ ട്വന്റി 20യുടെ സാന്നിദ്ധ്യം തിരിച്ചടിയാകുമെന്ന ആശങ്കയാണ് എംപി ഹൈബി ഈഡൻ പങ്കുവയ്ക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ