- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിൽ തദ്ദേശീയരായ സ്ത്രീകളെ ലക്ഷ്യമിട്ട് താലിബാൻ; തീവ്രവാദികളുടെ 'ഭാര്യമാരാക്കാൻ' 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെയും 45ന് കീഴിലുള്ള വിധവകളുടേയും ലിസ്റ്റ് ആവശ്യപ്പെട്ടു; താലിബാൻ സാംസ്‌കാരിക വിഭാഗത്തിന്റെ നോട്ടീസ് പുറത്തുവിട്ട് അഫ്ഗാൻ മാധ്യമങ്ങൾ
കണ്ഡഹാർ: അഫ്ഗാനിൽ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കത്തിന് പിന്നാലെ തീവ്രവാദ സംഘടനയായ താലിബാൻ തദ്ദേശീയരായ സ്ത്രീകളെ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ. പ്രദേശിക മതനേതാക്കളിൽ നിന്ന് 15 ന് മുകളിലുള്ളതും, വിധവകളായ 45 വയസിന് താഴെയുള്ളതുമായ സ്ത്രീകളുടെ വിവരങ്ങൾ നൽകാൻ താലിബാൻ ആവശ്യപ്പെട്ടുവെന്നാണ് പുതിയ വാർത്ത. ഇത് സംബന്ധിക്കുന്ന താലിബാൻ സാംസ്‌കാരിക വിഭാഗത്തിന്റെ നോട്ടീസ് അഫ്ഗാൻ മാധ്യമ പ്രവർത്തകർ അടക്കം പുറത്തുവിട്ടിട്ടുണ്ട്.
താലിബാന് വേണ്ടി പൊരുതുന്ന പോരാളികൾക്കായി 15 ന് മുകളിലുള്ളതും, 45ന് കീഴിലുള്ള വിധവകളായതുമായ സ്ത്രീകളുടെ ലിസ്റ്റ് ഒരോ സ്ഥലത്തെയും ഇമാമുമാരും, മൊല്ലമാരും നൽകണമെന്ന് താലിബാൻ കൾച്ചറൽ കമ്മീഷൻ നോട്ടീസ് നൽകിയതായി ദ സൺ റിപ്പോർട്ട് പ്രകാരം പറയുന്നു.
The Taliban Cultural Commission asks local leaders to present them with a list of Afghanistani girls above 15 & widows under 45. The Commission promises them to be married into fighters & transported to Vaziristan (Pakistan) where they will be converted to Islam and reintegrated. pic.twitter.com/JO7X9v1rrG
- جاوید احوَر/ Javeed Ahwar (@JaveedAhwar) July 11, 2021
അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും പിന്മാറിയതിന് പിന്നാലെ, ഇറാൻ, പാക്സ്ഥാൻ, ഉസ്ബകിസ്ഥാൻ, തജക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അഫ്ഗാൻ അതിർത്തിയിലെ നിരവധി ജില്ലകളുടെ അധിപത്യം താലിബാൻ പിടിച്ചെടുത്തിരുന്നു. ഇത്തരം സ്ഥലങ്ങളിലാണ് ഈ നോട്ടീസ് നൽകിയിരിക്കുന്നത്. ഒപ്പം തന്നെ ഇവിടങ്ങളിൽ കർശനമായ ഇസ്ലാമിക നിയമം നടപ്പിലാക്കുന്നു എന്ന് പരിശോധിക്കാനുള്ള താലിബാൻ സംവിധാനമാണ് താലിബാൻ കൾച്ചറൽ കമ്മീഷൻ.
2001 ലെ അമേരിക്കൻ ആക്രമണത്തിന് മുൻപ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണമായിരുന്നു. അന്ന് സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങി നടത്താനോ, വിദ്യാഭ്യാസം നടത്താനോ അവകാശം ഉണ്ടായിരുന്നില്ല. അതിനൊപ്പം തന്നെ പുരുഷനോടൊപ്പം അല്ലാതെ പുറത്തിറങ്ങാനും സാധിക്കില്ലായിരുന്നു. ഈ നിയമങ്ങൾ തെറ്റിച്ചാൽ പൊതുജന മധ്യത്തിൽ താലിബാൻ മതപൊലീസ് ശിക്ഷ നൽകുമായിരുന്നു.
ഫിനാഷ്യൽ ടൈംസിലെ പുതിയ റിപ്പോർട്ട് പ്രകാരം,താലിബാൻ ആധിപത്യം നേടിയ പ്രദേശങ്ങളിലെ പെൺകുട്ടികൾ കടുത്ത ഭീതിയിലാണ്. പെൺകുട്ടികൾ വീട്ടിൽ തന്നെ ഇപ്പോൾ ഉച്ചത്തിൽ ശബ്ദിക്കാറില്ലെന്നും, വെള്ളിയാഴ്ച ചന്തകളിൽ പോകാറില്ലെന്നും, വീട്ടിൽ പോലും സംഗീതം ഒഴിവാക്കിയെന്നും പറയുന്നു. അഫ്ഗാൻ നേതാവ് ഹാജി റോസി ബെയ്ഗിന്റെ വാക്കുകൾ പ്രകാരം, താലിബാന്റെ കണ്ണിൽ പതിനെട്ട് കഴിയും മുൻപ് ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാതിരിക്കുന്നത് പാപമാണ് എന്നാണ് അവർ വിശ്വസിക്കുന്നത് എന്നാണ്.
അതേ സമയം അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ഇന്ത്യ അഫ്ഗാൻ സൗഹൃദത്തിന്റെ പ്രതീകമായ സൽമ അണക്കെട്ടിനുനേരെ താലിബാൻ വെടി ഉതിർത്തതായും റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രവിശ്യയിലെ ചെഷ്ത് ജില്ലയിലെ വൈദ്യുതിയുടെയും ജലസേചനത്തിന്റെയും പ്രധാന സ്രോതസ്സാണ് സൽമ അണക്കെട്ട്. 2016 ജൂണിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും സംയുക്തമായി അണക്കെട്ട് ഉദ്ഘാടനം ചെയ്തത്.
താലിബാന്റെ ആക്രമണം രൂക്ഷമായാൽ മഹാദുരന്തം ഉണ്ടാകുമെന്ന് അഫ്ഗാൻ നാഷനൽ വാട്ടർ അഥോറിറ്റി മുന്നറിയിപ്പു നൽകി. ഭീകരർ തുടരെത്തുടരെ റോക്കറ്റുകൾ വിക്ഷേപിച്ചാൽ സൽമ അണക്കെട്ട് തകരും. ചില റോക്കറ്റുകൾ അണക്കെട്ടിന് വളരെ അടുത്തായി പതിച്ചിട്ടുണ്ട്. അണക്കെട്ട് തകർന്നാൽ പടിഞ്ഞാറൻ അഫ്ഗാനിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കും.
പ്രവിശ്യയിലെ 8 ജില്ലകളാണ് അണക്കെട്ടിനെ ആശ്രയിച്ചു ജീവിക്കുന്നത്. അണക്കെട്ട് ദേശീയ സ്വത്താണെന്നും അവ യുദ്ധത്തിൽ തകർക്കപ്പെടേണ്ടതല്ലെന്നും അഥോറിറ്റി അറിയിച്ചു. സംഭവത്തിൽ പങ്കില്ലെന്ന് താലിബാൻ വൃത്തങ്ങൾ പ്രതികരിച്ചു. അണക്കെട്ടിനുനേർക്ക് വെടിവച്ചിട്ടില്ലെന്ന നിലപാടാണ് വക്താവ് സബിഹുല്ല മുജാഹിദ് എടുത്തത്. കമൽ ഖാൻ അണക്കെട്ടിന്റെ സുരക്ഷ ഇപ്പോൾ താലിബാന്റെ കൈവശമാണെന്നും മുജാഹിദ് അവകാശപ്പെട്ടു.
ചെഷ്ത് ജില്ലയിൽ ഹരിരോദ് നദിക്കു കുറുകെയാണ് സൽമ അണക്കെട്ട് പണിതിരിക്കുന്നത്. 107 മീറ്റർ ഉയരമുള്ള അണക്കെട്ടിന് 550 മീറ്റർ നീളമുണ്ട്. 42 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാം. 75,000 ഹെക്ടർ ഭൂമിക്ക് ജലം നൽകാം. കുടിവെള്ളവും മറ്റും ഉറപ്പാക്കുകയും ചെയ്യാം. 1970കളിൽ പഠനം നടത്തി പിന്നാലെതന്നെ അണക്കെട്ടിന്റെ പണി ആരംഭിച്ചെങ്കിലും ആഭ്യന്തര സംഘർഷത്തിൽ എല്ലാം മുടങ്ങിപ്പോയി.
2005ൽ ഇന്ത്യയാണ് പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയത്. അണക്കെട്ടിനായി 2015 ഡിസംബറിൽ 290 ദശലക്ഷം യുഎസ് ഡോളറിന്റെ ചെലവ് ഇന്ത്യൻ സർക്കാർ അംഗീകരിച്ചിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ അഫ്ഗാൻ സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതിയായിരുന്നു അത്.
ന്യൂസ് ഡെസ്ക്