- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാനെ ചെറുക്കാനാവില്ലെന്നറിഞ്ഞ് പട്ടാളക്കാരും പൊലീസുകാരും ഒപ്പം ചേർന്നു; കൊച്ചു പെൺകുട്ടികളെ തട്ടിയെടുത്ത് കാമം ശമിപ്പിച്ച് ഭീകരർ; എത്രയും വേഗം പൗരന്മാരോട് അഫ്ഗാൻ വിടാൻ നിർദ്ദേശിച്ച് ബ്രിട്ടൻ; വെള്ളക്കാർ കൈവിട്ട അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥ ഭയാനകം
കാബുൾ: അമേരിക്കൻ സൈന്യം കൈവിട്ടൊഴിഞ്ഞതോടെ താലിബൻ തീവ്രവാദികളുടെ താണ്ഡവമാരംഭിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാനിൽ. രാജ്യത്തെ മേഖലകൾ ഓരോന്നായി കീഴടക്കി മുന്നേറുന്ന ഭീകരർ ആയിടങ്ങളിലെ കൊച്ചു പെൺകുട്ടികളേയും യുവതികളേയും തട്ടിക്കൊണ്ടുപോയി തങ്ങളുടെ കൂട്ടത്തിലുള്ളവരെ വിവാഹം കഴിക്കാൻ നിർബന്ധതിരാക്കുകയാണ്. ഒരു നഗരമോ പട്ടണമോ കീഴടിക്കായാൽ ഭീകരർ ആദ്യം ചെയ്യുന്നത് സ്ഥലത്തെ മോസ്കുമായി ബന്ധപ്പെട്ട് ആ സ്ഥലത്തെ സ്ത്രീകളുടെ പേരുവിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയാണ്.
പിന്നീട് ആ സ്ഥലത്തിനു സമാധാനം വാഗ്ദാനം ചെയ്യുന്നതിനുള്ള പാരിതോഷികമായി നൂറുകണക്കിന് യുവതികളേയും പെൺകുട്ടികളേയും അവർ തട്ടിയെടുക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞതായി ചില വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താലിബാൻ കൂടുതൽ പ്രദേശങ്ങൾ കീഴടക്കാൻ ആരംഭിച്ചതോടെ ബ്രിട്ടീഷ് അമേരിക്കൻ പൗരന്മാരോട് രാജ്യം വിടാനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞു. 21 വർഷത്തെ നീണ്ട യുദ്ധകാലത്തിനു ശേഷം അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനെ തുടർന്ന് അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ പലയിടങ്ങളിലും കടുത്ത പോരാട്ടം നടക്കുകയാണ്.
സാഹചര്യം കൂടുതൽ പ്രശ്നങ്ങൾ കൊണ്ട് നിറയുമ്പോഴും ഈ മാസം അവസാനത്തോടെ അമേരിക്കൻ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. കാബുളിലുള്ള അമേരിക്കൻ ഏജൻസി, രാജ്യത്തെ മുഴുവൻ അമേരിക്കക്കാരോടും അഫ്ഗാൻ വിടാനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞു. ബ്രിട്ടനും അതുതന്നെയാണ് ചെയതിരിക്കുന്നത്. അതേസമയം താലിബാന്റെ അക്രമങ്ങളെ ഭയന്ന് തദ്ദേശീയരായ കു്യൂടുംബങ്ങൾ സ്ത്രീകളേയും കുട്ടികളേയും കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
തഖാർ മേഖലയിലും ബദാക്ഷാൻ മേഖലയിലും ഇത്തരത്തിലുള്ള നിരവധി നിർബന്ധിത വിവാഹങ്ങൾ നടന്നതായി റിപ്പോർട്ടുകൾ പറയുന്നു. ബാമിയാനിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കുവാനുള്ള ശ്രമം നടന്നെങ്കിലും സുരക്ഷാ സേന അക്രമികളെ തൂരത്തിയോടിച്ചതായും റിപ്പോർട്ടുകളുണ്ട്.നാലു ദിവസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് തീവ്രവാദികൾ തോറ്റോടിയത്. 2002 ലും 2014 ലും തീവ്രവാദികളിൽ നിന്നും ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഹെന്മാൻഡ് ഇപ്പോൾ പൂർണ്ണമായും തീവ്രവാദികളുടെ നിയന്ത്രണത്തിലായി കഴിഞ്ഞു.
ഇന്നലെ രാത്രി വടക്കൻ അഫ്ഗാനിലെ ജൗസ്ജാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷെബെർഘാൻ പിടിച്ചടക്കിയതീവ്റ്റ്രവാദികൾ അവിടെയുള്ള പെൺകുട്ടികളുടെ വിദ്യാലയങ്ങൾ എല്ലാം അടപ്പിച്ചു. സ്ത്രീകൾ ബുർക്ക് അണിഞ്ഞും, കുടുംബത്തിലെ ഒരു പുരുഷനോടൊപ്പവും മാത്രമേ വീടിനു വെളിയിൽ ഇറങ്ങാവൂ എന്ന കർശന നിർദ്ദേശവും നൽകിക്കഴിഞ്ഞു. ഈ പ്രവിശ്യയിൽ നിരവധി സ്ത്രീകളെ ലൈംഗിക അടിമകളാക്കിയിട്ടുണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു.
മറുനാടന് ഡെസ്ക്