- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്‌നാട്ടിൽ വരും ദിവസങ്ങളിലും അതിതീവ്ര മഴ മുന്നറിയിപ്പ്; 150 മുതൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം; ചെന്നൈ അടക്കം 20 ജില്ലകളിൽ റെഡ് അലർട്ട്; 8 വിമാനങ്ങൾ റദ്ദാക്കി
ചെന്നൈ : തമിഴ്‌നാട്ടിൽ ചെന്നൈ അടക്കം പല ജില്ലകളിലും അടുത്ത രണ്ടു ദിവസം അതിതീവ്ര മഴ ലഭിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചെന്നൈയിലും തമിഴ്‌നാട്ടിലെ 20 ജില്ലകളിലും ബുധനും വ്യാഴവും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രണ്ടു ദിവസങ്ങളിലായി 150 മുതൽ 200 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണു പ്രവചനം.
ജനങ്ങൾ മഴയത്തിറങ്ങരുതെന്നും ആവശ്യത്തിനു ഭക്ഷണവും വെള്ളവും കരുതി വയ്ക്കണമെന്നും അധികൃതർ അറിയിച്ചു. 169 ദുരിതാശ്വാസ ക്യാംപുകളാണു നിലവിൽ പ്രവർത്തിക്കുന്നത്. അമ്മ കന്റീനുകളിൽനിന്നു ഭക്ഷണം സൗജന്യമായി നൽകുമെന്നും താഴ്ന്ന പ്രദേശത്തുള്ള വീടുകളിൽ ചെന്നൈ കോർപറേഷൻ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ ഇതുവരെ 5 പേർ മരിച്ചു. 530 വീടും കുടിലുകളും നശിച്ചു. 1,700 പേരാണു ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത്. മോശം കാലാവസ്ഥയെത്തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽനിന്നുള്ള 8 വിമാനങ്ങൾ റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ട 4 വിമാനങ്ങളും ചെന്നൈ വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്യേണ്ട 4 വിമാനങ്ങളുമാണു റദ്ദാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ