- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താപനില മൂന്നു ഡിഗ്രി വരെ ഉയർന്നേക്കും; ജാഗ്രത നിർദ്ദേശവുമായി ദുരന്തനിവാരണ അഥോറിറ്റി; സൂര്യാഘാതം, സൂര്യാതാപം എന്നിവയക്ക് സാധ്യതയെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്.
കേരളത്തിൽ ചൂട് വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.സൂര്യാഘാതം, സൂര്യാതാപം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ നോക്കണമെന്നും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സൂര്യാഘാതം ഏൽക്കാൻ സാധ്യതയുള്ളതിനാൽ പ്രായമായവരും ഗർഭിണഇകളും കുട്ടികളും രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
Next Story