- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാർ മിക്‌സിങ് പ്ലാന്റ് പുറന്തള്ളുന്നത് കാർബൺ മോണോക്‌സൈഡ് അടക്കമുള്ള വിഷവാതകങ്ങൾ; മറ്റിടങ്ങളിൽ സ്ഥാപിച്ച പ്ലാന്റുകൾ ജനങ്ങൾക്ക് സമ്മാനിച്ചത് തീരാദുരിതം; ഇളമണ്ണൂർ കിൻഫ്രയിൽ ധനമന്ത്രി ബാലഗോപാലിന്റെ സഹോദരൻ കൊണ്ടു വരുന്ന പ്ലാന്റിനെതിരായ സമരം 17 ദിവസം പിന്നിട്ടു; പിൻവാതിൽ വഴി അനുമതി നേടിയെടുക്കാൻ നീക്കം
അടൂർ: ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സഹോദരൻ കൊണ്ടു വരുന്ന ടാർ മിക്‌സിങ് യൂണിറ്റിനെതിരേ നാട്ടുകാർ നടത്തുന്ന സമരം 17 ദിവസം പിന്നിട്ടും. ജനകീയ സമരത്തിന് പിന്തുണയുമായി നിരവധി പേരാണ് സമരപ്പന്തലിലേക്ക് ദിവസവും എത്തിച്ചേരുന്നത്. അതിനിടെ സമരം വിഘടിപ്പിക്കാനും പിൻവാതിലിലൂടെ പ്ലാന്റിന് അനുമതി നേടാനുമുള്ള എൻഎസ്എസ് നേതാവിന്റെ നീക്കം പാളി. അന്തരീക്ഷ മലിനീകരണം തന്നെയാണ് പ്ലാന്റിനെ സമരക്കാർ എതിർക്കാനുള്ള കാരണം. അത്യാധുനിക പ്ലാന്റ് ആയതിനാൽ മലിനീകരണം ഉണ്ടാകില്ലെന്നാണ് ഉടമ ഉറപ്പിച്ചു പറയുന്നത്.
ടാർ മിക്‌സിങ് പ്ലാന്റ് അഥവാ ബിറ്റുമിൻ ഹോട്ട് മിക്‌സിങ് പ്ലാന്റ് ദിവസവും പുറന്തള്ളുന്നത് കാർബൺ മോണോക്‌സൈഡ് അടക്കമുള്ള വിഷവാതകമാണ്. ഇത് വായുവിലേക്ക് ലയിക്കുന്നത് വഴി അന്തരീക്ഷത്തിനും ജീവനജാലങ്ങൾക്കും സർവ നാശമുണ്ടാകും. അന്തരീക്ഷത്തിൽ ഓക്‌സിജന്റെ അളവ് പിന്തള്ളി കാർബൺ മോണോക്‌സൈഡ് ശ്വാസകോശത്തിലേക്ക് കടക്കുന്നത് പല വിധ അസുഖങ്ങൾക്കും കാരണമാകും. കോവിഡ് പോലെയുള്ള രോഗം ബാധിച്ചവരുടെ നില കൂടുതൽ വഷളാകാനും മരണത്തിലേക്ക് എത്തിക്കാനും ഈ വാതകം കാരണമാകും. അന്തരീക്ഷ മലിനീകരണം ത്വക് രോഗങ്ങൾക്കും കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്കും കാരണമാകാം. കുമ്പനാട് കടപ്രയിൽ സ്ഥാപിച്ച പ്ലാന്റ് ഇതിന് ഉദാഹരണമാണ്.
കുട്ടികൾ, വൃദ്ധർ, ഗർഭിണികൾ, ശ്വാസകോശ സംബന്ധമായ മറ്റ് അസുഖം എന്നിവയുള്ളവർക്ക് പ്ലാന്റ് വളരെയധികം ദോഷം ചെയ്യും. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ പതിനായിരക്കണക്കിന് ലിറ്റർ ജലം വേണ്ടി വരും. ഇത് ഭൂഗർഭ ജലചൂഷണത്തിനിടയാക്കും. പ്ലാന്റിൽ നിന്ന് ഉയരുന്ന പുകയ്‌ക്കൊപ്പം പോകുന്ന പൊടിപടലങ്ങളിൽ ബിറ്റുമിൻ മിക്‌സിന്റെ അംശവും അവശിഷ്ടവും ഉണ്ടാകും. ഇത് കിണറുകളെയും മറ്റ് ജലസ്രോതസുകളെയും മലിനമാക്കും. ജലദൗർലഭ്യം കൂടുതലായുള്ള പ്രദേശമാണ് ഏനാദിമംഗലം. ജലചൂഷണവും മലിനീകരണവും കാർഷിക മേഖല തകർക്കും.
പ്ലാന്റിന് സമീപത്തായി നഴ്‌സറി മുതൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങൾ വരെയുണ്ട്. വിഷവാതകം ശ്വസിച്ച് പഠനം നടത്താൻ തങ്ങളുടെ കുട്ടികളെ രക്ഷിതാക്കൾ അനുവദിക്കില്ലെന്ന് സമര സമിതി പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നു. ഭക്ഷ്യപാർക്കിൽ കൊണ്ടു വന്ന് ടാർ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കുന്നത് നിലവിൽ ഇവിടെയുള്ള ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങൾക്ക് ഭീഷണിയാകും. അവർ വ്യവസായം ഉപേക്ഷിച്ച് പോകും. ക്രമേണെ ഇവിടം രാസവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾക്കായി തീറെഴുതും. പ്ലാന്റിൽ നിന്നുള്ള മലിനീകരണ ഭീഷണി കാരണം സമീപ പ്രദേശങ്ങളിലെ ഭൂമിയുടെ വിലയും ഇടിയും. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ സമരം നടത്തുന്നത്. അവരുടെ ഈ ആശങ്ക ദൂരീകരിക്കാൻ പ്ലാന്റ് ഉടമ കലഞ്ഞൂർ മധുവിനോ ഒത്താശ ചെയ്യുന്ന സിപിഎമ്മിനോ കഴിഞ്ഞിട്ടില്ല.
ടാർ മിക്‌സിങ് പ്ലാന്റ് വന്ന് ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച മുൻ അനുഭവങ്ങൾ ഒരു പാടുണ്ട്. പാലക്കാട് കൊപ്പം പഞ്ചായത്തിൽ പുലാശേരിയിൽ താൽക്കാലികമായി സ്ഥാപിച്ച പ്ലാന്റ് മൂന്നു വർഷത്തിന് ശേഷവും പ്രവർത്തനം നിർത്തിയില്ല. തൽക്കാലത്തേക്ക് എന്ന് പറഞ്ഞു തുടങ്ങിയതിനാൽ നാട്ടുകാർ എതിർത്തിരുന്നില്ല. അതു പക്ഷേ, ഇപ്പോൾ നാട്ടുകാർക്ക് അന്തകനായി മാറി. വെറും മൂന്നു വർഷം കൊണ്ട് പുലാശേരി എന്ന പ്രദേശത്തെ ജലം ചൂഷണം ചെയ്യപ്പെട്ടു. മലിനീകരണം വൻതോതിൽ വർധിച്ചു. സമീപത്തെ പാടശേഖരങ്ങളിലെ കൃഷി ഇല്ലാതായി. താൽകാലിക പ്ലാന്റ് ചുരുങ്ങിയ കാലയളവ് കൊണ്ട് ഒരു പ്രദേശം തകർത്തെറിഞ്ഞു. അപകടം മണത്ത നാട്ടുകാർ ജനകീയ സമര സമിതി രൂപീകരിച്ചു. സമരം വിജയം കണ്ടു.
സമാനമായ മറ്റൊരു സംഭവമാണ് ഇടുക്കി ജില്ലയിലെ പൈനാവ്-താന്നിക്കണ്ടം റോഡ് പണിക്കായി മണിയാറൻകുടിയിൽ സ്ഥാപിച്ച പ്ലാന്റും തുടർ സംഭവങ്ങളും. ഇവിടെയും പ്ലാന്റ് താൽക്കാലികമായിരുന്നു. പ്രവർത്തനം തുടങ്ങിയതോടെ നാട്ടിലെ കിണറുകളിലെ നീരുറവ വറ്റി. ഒരിക്കലും വറ്റാത്ത കിണറുകൾ വരെ വരണ്ടു. നാട്ടുകാർ അന്വേഷിച്ചറങ്ങിയപ്പോഴാണ് പ്ലാന്റിനോട് ചേർന്ന് കുഴിച്ച കുഴൽ കിണർ ആയിരക്കണക്കിന് ലിറ്റർ ഭൂഗർഭ ജലം ചോർത്തുന്നത് വ്യക്തമായത്. ജില്ലാ കലക്ടർ എച്ച്. ദിനേശൻ ഇടപെട്ട് പ്ലാന്റ് പ്രവർത്തനം അവസാനിപ്പിച്ചു.
റാന്നിയിൽ സ്ഥാപിച്ച ടാർ മിക്‌സിങ് പ്ലാന്റ് പ്രവർത്തനം തുടങ്ങിയ ശേഷം സമീപവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ഇതിന്റെ പേരിലുള്ള പ്രക്ഷോഭം നടക്കുന്നു. കുമ്പനാട് കടപ്രയിൽ ടാർ മിക്‌സിങ് പ്ലാന്റിനെതിരേ പഞ്ചായത്ത് കമ്മറ്റി അടക്കമാണ് പ്രക്ഷോഭം നടത്തുന്നത്. പട്ടാഴി വടക്കേക്കര, പത്തനാപുരം പഞ്ചായത്തുകളിൽ പ്രവർത്തനം ആരംഭിച്ച പ്ലാന്റുകൾ നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പൂട്ടേണ്ടി വന്നു.
സംസ്ഥാന ധനമന്ത്രിയുടെ സഹോദരൻ ഇളമണ്ണൂരിൽ കൊണ്ടു വരുന്ന ടാർ മിക്‌സിങ് പ്ലാന്റ് താൽകാലികമല്ല. 30 വർഷത്തെ പാട്ടത്തിനാണ് ഭൂമി നൽകിയിരിക്കുന്നത്. ഒരിക്കൽ സ്ഥാപിച്ചാൽ പ്രവർത്തനം തുടരും. പ്ലാന്റ് സ്ഥാപിക്കാൻ പറ്റാത്ത സ്ഥലങ്ങളിലെ ജോലി കൂടി ഇവിടേക്ക് വരും. ഇതോടെ അന്തരീക്ഷ മലിനീകരണവും ജലചൂഷണവും നൂറിരട്ടി വർധിക്കും. പ്രകൃതി മനോഹരമായ ഏനാദിമംഗലം ഒരു ചെടി പോലും വളരാത്ത തരത്തിൽ നശിക്കും.
ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സഹോദരൻ കൊണ്ടു വരുന്ന ടാർ മിക്‌സിങ് യൂണിറ്റിനെ എന്തു കൊണ്ടാണ് നാട്ടുകാർ എതിർക്കുന്നത് അത് അന്തരീക്ഷ മലിനീകരണം തന്നെയാണ്. അത്യാധുനിക പ്ലാന്റ് ആയതിനാൽ മലിനീകരണം ഉണ്ടാകില്ലെന്ന് വച്ചു തള്ളുവരുണ്ട്. ശബ്ദമില്ലാതെ ചെണ്ട കൊട്ടുന്നുവെന്ന് പറയുന്നതിന് സമാനമാണ് ഈ ന്യായീകരണം. ടാർ മിക്‌സിങ് പ്ലാന്റ് അഥവാ ബിറ്റുമിൻ ഹോട്ട് മിക്‌സിങ് പ്ലാന്റ് ദിവസവും പുറന്തള്ളുന്നത് കാർബൺ മോണോക്‌സൈഡ് അടക്കമുള്ള വിഷവാതകമാണ്. ഇത് വായുവിലേക്ക് ലയിക്കുന്നത് വഴി അന്തരീക്ഷത്തിനും ജീവനജാലങ്ങൾക്കും സർവ നാശമുണ്ടാകും. അന്തരീക്ഷത്തിൽ ഓക്‌സിജന്റെ അളവ് പിന്തള്ളി കാർബൺ മോണോക്‌സൈഡ് ശ്വാസകോശത്തിലേക്ക് കടക്കുന്നത് പല വിധ അസുഖങ്ങൾക്കും കാരണമാകും.
കോവിഡ് പോലെയുള്ള രോഗം ബാധിച്ചവരുടെ നില കൂടുതൽ വഷളാകാനും മരണത്തിലേക്ക് എത്തിക്കാനും ഈ വാതകം കാരണമാകും. അന്തരീക്ഷ മലിനീകരണം ത്വക് രോഗങ്ങൾക്കും കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്കും കാരണമാകാം. കുമ്പനാട് കടപ്രയിൽ സ്ഥാപിച്ച പ്ലാന്റ് ഇതിന് ഉദാഹരണമാണ്. കുട്ടികൾ, വൃദ്ധർ, ഗർഭിണികൾ, ശ്വാസകോശ സംബന്ധമായ മറ്റ് അസുഖം എന്നിവയുള്ളവർക്ക് പ്ലാന്റ് വളരെയധികം ദോഷം ചെയ്യും. പ്ലാന്റ് പ്രവർത്തിക്കുമ്പോൾ പതിനായിരക്കണക്കിന് ലിറ്റർ ജലം വേണ്ടി വരും. ഇത് ഭൂഗർഭ ജലചൂഷണത്തിനിടയാക്കും. പ്ലാന്റിൽ നിന്ന് ഉയരുന്ന പുകയ്‌ക്കൊപ്പം പോകുന്ന പൊടിപടലങ്ങളിൽ ബിറ്റുമിൻ മിക്‌സിന്റെ അംശവും അവശിഷ്ടവും ഉണ്ടാകും. ഇത് കിണറുകളെയും മറ്റ് ജലസ്രോതസുകളെയും മലിനമാക്കും. ജലദൗർലഭ്യം കൂടുതലായുള്ള പ്രദേശമാണ് ഏനാദിമംഗലം. ജലചൂഷണവും മലിനീകരണവും കാർഷിക മേഖല തകർക്കും.
പ്ലാന്റിന് സമീപത്തായി നഴ്‌സറി മുതൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങൾ വരെയുണ്ട്. വിഷവാതകം ശ്വസിച്ച് പഠനം നടത്താൻ തങ്ങളുടെ കുട്ടികളെ രക്ഷിതാക്കൾ അനുവദിക്കില്ല. ഭക്ഷ്യപാർക്കിൽ കൊണ്ടു വന്ന് ടാർ മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കുന്നത് നിലവിൽ ഇവിടെയുള്ള ഭക്ഷ്യ സംസ്‌കരണ സ്ഥാപനങ്ങൾക്ക് ഭീഷണിയാകും. അവർ വ്യവസായം ഉപേക്ഷിച്ച് പോകും. ക്രമേണെ ഇവിടം രാസവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന കമ്പനികൾക്കായി തീറെഴുതും. പ്ലാന്റിൽ നിന്നുള്ള മലിനീകരണ ഭീഷണി കാരണം സമീപ പ്രദേശങ്ങളിലെ ഭൂമിയുടെ വിലയും ഇടിയും. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ സമരം നടത്തുന്നത്. അവരുടെ ഈ ആശങ്ക ദൂരീകരിക്കാൻ പ്ലാന്റ് ഉടമ കലഞ്ഞൂർ മധുവിനോ ഒത്താശ ചെയ്യുന്ന സിപിഎമ്മിനോ കഴിഞ്ഞിട്ടില്ല.