- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തമിഴ്നടൻ അജിത്തിന്റെ കടുത്ത ആരാധകൻ പ്രകാശ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പൊലീസ്
ചെന്നൈ: തമിഴ്നടൻ അജിത്തിന്റെ കടുത്ത ആരാധകൻ പ്രകാശ് മരിച്ച നിലയിൽ. അജിത്തിന്റെ കടുത്ത ആരാധകൻ എന്ന നിലയിൽ പ്രശസ്തനായ പ്രകാശിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
അജിത്തിന്റെ പേരും അദ്ദേഹത്തിന്റെ സിനിമയിലെ വാചകങ്ങളും പ്രകാശ് ശരീരമാസകലം പച്ചകുത്തിയിരുന്നു. ഇത് കുറച്ച് നാളുകൾക്ക് മുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് ഏതാനും ടെലിവിഷൻ പരിപാടികളിലും പ്രകാശ് അതിഥിയായി എത്തിയിരുന്നു.
Next Story