- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരിയിലെ വയോധികന്റെ മരണം കൊലപാതകം; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലിസ്
തലശേരി: തലശേരിയിൽ വയോധികൻ ദുരുഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമായതായി പൊലിസ് . ഇതു സംബന്ധിച്ചു പ്രതികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയായാൽ ഉടൻ അറസ്റ്റു രേഖപ്പെടുത്തുമെന്ന് തലശേരി ടൗൺ പൊലിസ് അറിയിച്ചു. മഞ്ഞോടി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിക്ക് സമീപം പാണ്ടിയിൽ വീട്ടിൽ പി.രവിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീടിന് പുറത്തെ കുളിമുറിയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ കയർ മുറുകിയതിനെ തുടർന്നാണ് മരണകാരണമെന്ന് വ്യക്തമായതോടെ കൊലപാതകത്തിന് തലശേരി പൊലിസ് കേസെടുത്ത് കോടതിക്ക് റിപ്പോർട്ടുനൽകുകയായിരുന്നു നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസെടുത്തത്. പള്ളൂർ സ്പിന്നിങ് മിൽ മുൻ ജീവനക്കാരനും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്ന രവിയെ ഈ കഴിഞ്ഞ ബുധനാഴ്ച്ച പുലർച്ചെ നാലുമണിയോടെയാണ് വീടിന് പുറത്തെ കുളിമുറിയിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഉടനെ തൊട്ടടുത്ത ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു മൃതദേഹത്തിന്റെ കഴുത്തിൽ കണ്ട പാട് കണ്ട ഡോക്ടർ സംശയമുന്നയിച്ചതിനെ തുടർന്ന് പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് സിറ്റി പൊലിസ് കമ്മിഷണർ ആർ ഇളങ്കോ ഉൾപ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥർ ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തിരുന്നു' ഫോറൻസിക് വിഭാഗവും പൊലിസ് നായയും വീട്ടിലും പരീസരത്തും പരിശോധന നടത്തുകയും ചെയ്തിരുന്നു.