- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുക്കൾ ഏറെ നേരം വിളിച്ചിട്ടും ഫോണെടുത്തില്ല; വീട്ടിലെത്തി കതക് തുറന്നപ്പോൾ കണ്ടത് ആത്മഹത്യ ചെയ്ത ഭർത്താവിനെയും മരിച്ചനിലയിൽ കിടക്കുന്ന ഭാര്യയെയും; ഭർത്താവുമായി പിണങ്ങിയ ഭാര്യ തിരിച്ചെത്തിയത് ഓണക്കാലത്ത്; ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ
മരത്തംകോട്: തൃശ്ശൂർ മരത്തൻ കോട് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.മരത്തംകോട് തെക്കേക്കര വീട്ടിൽ പരേതനായ വറതപ്പന്റെ മകൻ റോയി (36) ഭാര്യ ജോമോൾ (31) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യയെ വീട്ടിനുള്ളിലെ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലും ഭർത്താവിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരും റോയിയുടെ മാനസിക വൈകല്യമുള്ള ജ്യേഷ്ഠ സഹോദര മാത്രമായിരുന്നു ഇവിടെ താമസം.
ഇന്നലെ ബന്ധുക്കൾ ഏറെ നേരം ഫോണിൽ വിളിച്ചിട്ടും റോയി എടുക്കാത്തതിനെതുടർന്ന് അയൽക്കാർ ചെന്നുനോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. റോയിയെ ആദ്യം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണു മറ്റൊരു മുറിയിൽ ഭാര്യയെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടത്.റോയിയും ഭാര്യയും മരിച്ചത് ഷാജൻ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.
ജോമോളുടെ മരണത്തിൽ ഭൂരുഹതയുണ്ടെന്നു നാട്ടുകാർ പറഞ്ഞു. ഭാര്യയെ അപായപ്പെടുത്തിയ ശേഷം റോയി തൂങ്ങിമരിച്ചതാകാമെന്നാണു നിഗമനം. ഇവർക്ക് മക്കളില്ല. വർഷങ്ങൾക്കു മുമ്പുവരെ റോയി കുന്നംകുളത്തെ ജൂവലറി ജീവനക്കാരനായിരുന്നു. സാമ്പത്തികമായി തകർന്നതിനെ തുടർന്നു മറ്റു ജോലികൾ ചെയ്തായിരുന്നു ജീവിതം.
ഭാര്യയെ അപായപ്പെടുത്തിയ ശേഷം റോയി തൂങ്ങിമരിച്ചതാകാമെന്നാണു പ്രാഥമിക നിഗമനം.ജോമോളുടെ മരണത്തിൽ ഭൂരുഹതയുണ്ടെന്നു നാട്ടുകാർ ആരോപിക്കുന്നു. ഇവർക്ക് മക്കളില്ല. വർഷങ്ങൾക്കു മുമ്പുവരെ റോയി കുന്നംകുളത്തെ ജൂവലറി ജീവനക്കാരനായിരുന്നു. ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് കൂലിപ്പണി ചെയ്തായിരുന്നു ഇപ്പോൾ ജീവിതം.ശാരീരിക വൈകല്യമുള്ള ഭാര്യ ജോമോളുമായി റോയി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടന്നു നാട്ടുകാർ പറഞ്ഞു. ഭർത്താവിന്റെ പീഡനം സഹിക്കാതെ കുറച്ചു കാലമായി ജോമോൾ പഴഞ്ഞിയിലുള്ള അവരുടെ വീട്ടിലാണ് താമസിച്ചത്. ഓണത്തോടനുബന്ധിച്ചാണത്രെ തിരിച്ചെത്തിയത്.
കട്ടിലിൽ മരിച്ചു കിടക്കുന്ന ഭാര്യ ജോമോളുടെ മൃതദ്ദേഹത്തിൽ ഉറുമ്പരിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ജോമോൾ മരിച്ചതാവാമെന്നാണ് സൂചന. മൃതദ്ദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ഫൊറൻസിക്- സയന്റിഫിക് വിഭാഗങ്ങളും പരിശോധന നടത്തി.
മറുനാടന് മലയാളി ബ്യൂറോ