- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയുധവ്യാപാരത്തിൽ റഷ്യയെ ചെറുക്കാൻ യുഎസ്; എസ് -400 മിസൈൽ വ്യോമപ്രതിരോധത്തിലെ ഏറ്റവും കരുത്തനെന്ന റഷ്യയുടെ അവകാശവാദം ചോദ്യം ചെയ്ത് യുഎസ് ആയുധനിർമ്മാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ; എസ് -400 വ്യോമ പ്രതിരോധമുള്ള റഷ്യൻ സൈനിക കേന്ദ്രങ്ങൾ തകർക്കുന്ന സിമുലേഷൻ വിഡിയോ പുറത്തുവിട്ടു
പെന്റഗൺ: വ്യോമപ്രതിരോധത്തിലടക്കം ആയുധവ്യാപാരത്തിലെ കടുത്ത മത്സരങ്ങൾക്കിടെ റഷ്യയെ ചെറുക്കാൻ കരുക്കൾ നീക്കി യുഎസ്. ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനമെന്ന് അവകാശപ്പെടുന്ന റഷ്യയുടെ എസ്400 നെ കണ്ടെത്തി തകർക്കാൻ കഴിയുമെന്ന വാദവുമായി യുഎസ് ആയുധനിർമ്മാണ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ രംഗത്തെത്തി. പുതിയ സിമുലേഷൻ വിഡിയോയിലാണ് ഇക്കാര്യം ഗ്രാഫിക്സിലൂടെ കാണിക്കുന്നത്.
യുഎസ് എഫ് -35 യുദ്ധവിമാന നിർമ്മാതാക്കളാണ് ലോക്ക്ഹീഡ് മാർട്ടിൻ. ഈ പോർവിമാനത്തെ തകർക്കാൻ എസ്-400 നു സാധിക്കുമെന്ന് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് റഷ്യൻ എസ് -400 മിസൈൽ സംവിധാനത്തിന്റെ ശക്തിയെ ചോദ്യം ചെയ്ത് പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എസ് -400 വ്യോമ പ്രതിരോധ സംവിധാനങ്ങളുള്ള റഷ്യൻ സൈനിക കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുന്നതാണ് വിഡിയോയിലുള്ളത്.
റഷ്യൻ നിർമ്മിത എസ് -400 ഉപരിതല-ടു-എയർ മിസൈൽ (എസ്എഎം) ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനമാണ്. അമേരിക്കയുടെ ഏറ്റവും മികച്ച പോർവിമാനമായ എഫ് -35 ലൈറ്റ്നിങ് കക സ്റ്റെൽത്ത് യുദ്ധവിമാനങ്ങളെ വരെ വെടിവച്ചിടാൻ ഇതിനു സാധിക്കും.
ശത്രു റഡാറുകളെ ഒഴിവാക്കാൻ സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എഫ് -35 പോലുള്ള നൂതന കോംബാറ്റ് ജെറ്റുകളെ വെടിവച്ചിടാൻ രൂപകൽപന ചെയ്തതിനാലാണ് എസ് -400 ഉപരിതല-ടു-എയർ മിസൈൽ (എസ്എഎം) സംവിധാനത്തെ 'സ്റ്റെൽത്ത് കില്ലർ' എന്ന് വിളിക്കുന്നത്. മേരിലാൻഡ് ആസ്ഥാനമായ ലോക്ക്ഹീഡ് മാർട്ടിൻ പുറത്തിറക്കിയ വിഡിയോയിൽ അഞ്ചാം തലമുറ എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വലിയൊരു ആക്രമണ ദൗത്യത്തിൽ പങ്കെടുക്കുന്നത് കാണാം. ഇത് റഷ്യൻ പ്രദേശത്തിന് മുകളിലാണെന്നതും ശ്രദ്ധേയമാണ്.
റഷ്യയുടെ ടഅങ സൈറ്റുകളുടെ സ്ഥാനം കണ്ടെത്തുകയും ഈ ഡേറ്റ യുഎസ് നിർമ്മിത ങ142 ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റത്തിലേക്ക് (ഒകങഅഞട) കൈമാറുകയും ചെയ്തു. യുഎസിന്റെ മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സിസ്റ്റം (എംഎൽആർഎസ്) കുടുംബത്തിലെ ഏറ്റവും പുതിയ ഒന്നാണ് 412 ഹിമാർസ്. പാട്രിയറ്റ്, താഡ്, പീരങ്കി, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയെ പോലും തകർക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനം.
എസ് -400 പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്ന തുർക്കി, ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളെ വിലക്കുന്നതിന്റെ മറ്റൊരു തന്ത്രമാണ് ഏറ്റവും പുതിയ സിമുലേഷൻ. റഷ്യയുമായുള്ള എസ് -400 കരാറിൽ തുർക്കിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. നാറ്റോയുടെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നതും യുഎസിന്റെ ഏറ്റവും വിലമതിക്കുന്ന എഫ് -35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങളുടെ ഭാവിക്ക് വളരെ അപകടകരമാണെന്ന് പെന്റഗൺ വിശ്വസിക്കുന്നു.
മറുനാടന് ഡെസ്ക്