പത്തനംതിട്ട: കൂടലിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വൈദികനെ കോടതി റിമാൻഡ് ചെയ്തു. കൂടൽ സെന്റ് മേരീസ് ഓർത്തഡോക്സ് മഹാഇടവകയിലെ വൈദികൻ കൊടുമൺ ഐക്കാട് വടക്ക് കൃപാലയം വീട്ടിൽ പോൺസൺ ജോണിനെ(പീറ്റർ35)യാണ് കോടതി റിമാൻഡ് ചെയ്തത്. തൊട്ടുപിന്നാലെ ഇദ്ദേഹത്തെ അടൂർ-കടമ്പനാട് മെത്രാസനത്തലലെ വൈദിക ശുശ്രൂഷകളിലും എല്ലാ ചുമതലകളിൽ നിന്നും മാറ്റി ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പൊലീത്ത കൽപ്പന പുറപ്പെടുവിച്ചു.

പതിനേഴുകാരിയെ പീഡിപ്പിച്ചത് പ്രാർത്ഥനയുടെയും കൗൺസിലിങിന്റെയും മറവിലായിരുന്നു. തുടർച്ചയായ രണ്ടു ദിവസങ്ങളിലാണ് പീഡനം നടന്നത്. ആദ്യദിവസം തൊട്ടുതലോടി നോക്കി കുഴപ്പമില്ലെന്ന് കണ്ട വൈദികൻ പിറ്റേന്ന് ലൈംഗികാതിക്രമത്തിന് തുനിയുകയായിരുന്നു.

പഠനത്തിൽ തീരെ ശ്രദ്ധയില്ലാത്ത മകനും മകൾക്കും കൗൺസിലിങ് നടത്തുന്നതിനും പ്രാർത്ഥിക്കുന്നതിനും വേണ്ടിയാണ് മാതാവ് ഫാ. പോൺസൺ ജോണിനെ വിളിച്ചു വരുത്തിയത്. ഇതിനിടെയാണ് പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. കുട്ടി സ്‌കൂളിലെ അദ്ധ്യാപികയോട് ഇതേപ്പറ്റി പറയുകയും അവർ ചൈൽഡ് ലൈനിലും പൊലീസിലും അറിയിക്കുകയായിരുന്നു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതിജീവതയുടെ കുടുംബം ഹൈന്ദവ വിശ്വാസികളാണ്. പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾക്ക് ഫാ. പോണ്ട്സൺ കൗൺസിലിങ് നൽകുന്നുവെന്ന് കേട്ടാണ് മക്കളെ ഉപദേശിക്കുന്നതിനായി പുരോഹിതനെ കുട്ടികളുടെ മാതാവ് വിളിച്ചു വരുത്തിയത്. ഓരോരുത്തരോടും ഒറ്റയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞ് അടച്ചിട്ട മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ആൺകുട്ടിയെ ഉപദേശിക്കുകയും തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്‌പ്പോൾ പെൺകുട്ടിയുടെ ശരീരത്ത് കൈക്രിയ കാണിക്കുകയായിരുന്നു.

മാർച്ച് 12,13 തീയതികളിൽ രാത്രിയാണ് പീഡനം നടന്നതിട്ടുള്ളത്. 12 ന് രാത്രി എട്ടരയോടെ പ്രാർത്ഥന നടത്തുകയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പെൺകുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയും അവയവങ്ങളിൽ തലോടുകയുമായിരുന്നു. 13 ന് രാത്രി പത്തരയോടെയാണ് രണ്ടാമത് ലൈംഗിക പീഡനം നടന്നത്.



വനിതാ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയനുസരിച്ച് ഇന്നലെ പൊലീസ് ഇൻസ്പെക്ടർ എ ആർ ലീലാമ്മ കുട്ടിയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ IPS ന്റെ നിർദ്ദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പൊലീസ് ഇയാളെ കൊടുമണിലെ വീട്ടിൽ നിന്നും ഇന്ന് വെളുപ്പിന് വനിതാ പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പത്തനംതിട്ട ഡി വൈ എസ് പി കെ സജീവിന്റെ മേൽനോട്ടതിലായിരുന്നു തുടർ നടപടികൾ കൈക്കൊണ്ടത്. കൂടൽ എസ് ഐ ദിജേഷ് കെ, എ എസ് ഐ അനിൽ കുമാർ, സി പി ഒ സുമേഷ് പത്തനംതിട്ട ഡി വൈ എസ് പി ഓഫീസിലെ പൊലീസുദ്യോഗസ്ഥരായ ശ്രീലാൽ, ഷഫീക്, വിജേഷ്, വനിതാ പൊലീസ് സ്റ്റേഷനിലെ ഹസീന, ബിജു, കൃഷ്ണകുമാരി, അൽഫിയ, ശ്രീജ, മായാകുമാരി, റജീന, രശ്മി, ഷൈലജ തുടങ്ങിയവരും ഉണ്ടായിരുന്നു.