ജയ്പൂർ: ഓടുന്ന ബസ് വൈദ്യുതി കമ്പിയിൽ തട്ടി തീപിടിച്ച് മൂന്ന് പേർ മരിച്ചു. രാജസ്ഥാനിൽ ഡൽഹി- ജയ്പൂർ ഹൈവേയിലാണ് സംഭവം. നിരവധിപ്പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടുന്ന ബസ് താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു. ഉടനെ ബസിന് തീപിടിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സ് ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികളും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. തീപിടിത്തത്തിൽ പൊള്ളലേറ്റാണ് മൂന്ന് പേർ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.