- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലെടുത്തു കയ്യിൽ സ്വർണ്ണനാണയമാക്കും; മാങ്ങാണ്ടി കുഴിച്ചിട്ട് മാവായി മാറ്റും; ഇന്ത്യൻ മാംഗോ ട്രീ ജാലവിദ്യ കണ്ട് അന്തിച്ചിരിക്കുന്നവർ പറയും 'ഷംസുക്കാ വൺസ് മോർ'; തെരുവ്ജാലവിദ്യക്ക് ശമ്പളം കിട്ടാത്തതുകൊണ്ട് പാമ്പുപിടിച്ചും പാമ്പുകളിച്ചും ജീവിതം; ആൾക്കൂട്ടത്തെ നിമിഷനേരത്താൽ കൈയിലെടുക്കുന്ന ചേർപ്പുളശേരി ഷംസുദ്ദീന്റെ ജീവിതട്രിക്കുകൾ
പാലക്കാട്: വിഷപാമ്പുകളുമായി തെരുവിലെത്തി അവയെ കയ്യിലെടുത്തും താലോലിച്ചും ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു. പിന്നെ ജാലവിദ്യ പ്രകടനം ഇതാണ് ഷംസുക്കാന്റെ രീതി. പാമ്പുപിടിച്ചും പാമ്പുകളിച്ചും നാടുചുറ്റുന്ന നാടോടിപാരമ്പര്യത്തിലെ ഒരു കണ്ണിയാണ് ഷംസു. ഓർമ്മവെച്ച നാൾമുതൽ വിഷപ്പാമ്പുകളോട് സഹവസിക്കുന്നു. പാമ്പുകളിക്കാരുടെ പാരമ്പര്യമുണ്ട്. വിദ്യാഭ്യാസപരമായ യോഗ്യതകളൊന്നും നേടിയില്ലാത്ത ഇദ്ദേഹം പിതാവിന്റെ പാരമ്പര്യ ജാലവിദ്യ ഉൾക്കൊണ്ടാണ് ഈ മേഖലയിൽ സ്ഥാനമുറപ്പിച്ചത്. ഷംസുക്കാന്റെ കുട്ടിക്കാലം പിതാവിനോപ്പമായിരുന്നു. പാമ്പുപിടുത്തത്തിലേക്ക് ഇറങ്ങിത്തിരിക്കാൻ പട്ടിണിയും ദാരിദ്ര്യവും ഒരു കാരണമായി.
തെരുവിൽ ചെയ്യുന്ന ജാലവിദ്യക്ക് ശമ്പളമില്ല '. 10-14 വയസുമുതൽ ഇദ്ദേഹം തനിയേ ജാലവിദ്യ പ്രകടനം ചെയ്തതുടങ്ങി പിതാവിനെക്കൊണ്ട് ഒറ്റക്ക് കുടുംബം പുലർത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. പണ്ട് പാമ്പിനെ പിടിക്കാൻ ലൈസൻസ് ആവശ്യമായിരുന്നില്ല, എന്നാൽ ഇന്ന് ആളുകൾ പ്രശസ്തിക്കുവേണ്ടി പാമ്പിനെ പിടിച്ചു കടികൊണ്ട് മരിക്കുന്നു. ഒരുപാടു ആളുകൾ പാമ്പിൻ വിഷം വിറ്റ് കാശുണ്ടാക്കുന്നു അതിനാൽത്തന്നെ പാമ്പാട്ടികൾക്കു ജീവിക്കാൻ പറ്റാത്ത അവസ്ഥയായി.
മനസാക്ഷിക്കനുസരിച്ച് പാരമ്പര്യ രീതിയിൽ തന്നെയാണ് ഇന്നും ജീവിക്കുന്നത്. പാമ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ അദേഹത്തിന്റെ മറുപടി തികച്ചും മനുഷ്യത്വപരമായിരുന്നു 'ഇതിന്റെ ജീവന് ഒരുപാടു വിലയുണ്ട് '. പാമ്പിന്റെ വിഷമെടുത്തോ , പാമ്പിന്റെ പല്ലെടുത്തോ എന്ന് ചോദിക്കുന്നവരോട് ഉണ്ട് എന്നാണ് മറുപടിപറഞ്ഞത് കാരണം തിരിച്ച് അവരുടെ ചോദ്യത്തിന് മറുപടി പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. പാമ്പുപിടുത്തവും പാമ്പുകളിയും ചെർപ്പുളശ്ശേരി ഷംസുദ്ദീനെ പരിചയപ്പെട്ടതിൽ പാതി മാത്രമേ ആവുന്നുള്ളു. സരസ സംഭാഷണങ്ങളുടെ അകമ്പടിയോടെ ജാലവിദ്യ അവതരിപ്പിക്കുന്നതിലാണ് ഈ മനുഷ്യൻ നമ്മെ ഞെട്ടിക്കുന്നത്.
കല്ലെടുത്തു കയ്യിൽ സ്വർണ്ണനാണയമാക്കുന്നതിന്റെയും മാങ്ങാണ്ടി കുഴിച്ചിട്ട് മാവ് ആവുന്നതിന്റെയും പ്രകടനം അതിന്റെ എല്ലാ പുർണതയോടുകൂടി ആസ്വദിക്കണമെങ്കിൽ നിങ്ങൾ ചേർപ്പുളശ്ശേരിയിൽ ചെന്ന് ജനക്കൂട്ടത്തിൽ ഒരാളായി താടിക്ക് കയ്യുംകൊടുത്തു നിൽക്കുകതന്നെ വേണം. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കളാണ് അദ്ദേഹം ജാലവിദ്യ പ്രകടനത്തിന് ഉപയോഗിക്കുന്നത്. മാങ്ങയുടെ രഹസ്യം ഇതുവരെ ഒരു വിദേശിക്കും കൈമാറിയിട്ടില്ല, കാരണം 'ഇന്ത്യയുടെ രഹസ്യം വിദേശനാട്ടിലേക്ക് വിറ്റതുപോലെയാണ് ' എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
'INDIAN MANGO TREE' എന്ന ജാലവിദ്യ അവതരിപ്പിക്കാൻ ഇന്ന് ചേർപ്പുളശ്ശേരി ഷംസുദ്ധീനു മാത്രമേ കഴിയൂ. ആ കലയുടെ രഹസ്യം അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടി തന്നിലും സന്തതി പാരമ്പരകളിലും നിഗൂഢമായി നിലനിർത്തുന്നു. വയസ് 63 ആയി ഇപ്പോഴും പാമ്പുപിടിക്കാൻ പോകുന്നു. പാമ്പാട്ടി ഷംസുദ്ധീൻ എന്നു കേൾക്കുമ്പോൾ അഭിമാനം കൊള്ളുന്നു. 'പാമ്പാട്ടി ' എന്ന് ആരെങ്കിലും വിളിച്ചാൽ തെല്ലും ദേഷ്യപ്പെടില്ല. ആരെങ്കിലും പാമ്പിനെ കണ്ടെന്ന് വിളിച്ചു പറഞ്ഞാൽ ഉടനെ അവിടെ എത്തുകയും അതിനെ പിടിച്ച് ആർക്കും ഒരു ഉപദ്രവവും ഇല്ലാതെ ദൂരെ കൊണ്ട് പോയി വിടുന്നു . ഷംസുക്കാന്റെ പിൻഗാമി ആയി മക്കളും ഈ മേഖലയിൽ പ്രവർത്തിക്കുന്നു. 'തെരുവ് ജാലവിദ്യയുടെ രഹസ്യങ്ങൾ അതിന്റെ വ്യക്തിപരമായ കാര്യങ്ങൾ പണത്തിനുവേണ്ടി മറ്റുള്ളവർക് വിൽക്കരുത് 'ഇതാണ് ഇദ്ദേഹത്തിന്റെ നിലപാട്.