വണ്ടൂർ: യുവാവിനെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. താഴത്തേ വീട്ടിൽ ഷാബിറിനെയാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. താഴെ തണ്ടുപാറക്കലിൽ സ്വകാര്യ വ്യക്​തിയുടെ സ്ഥലത്തോട്​ ചേർന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ സുഹൃത്തുക്കളിലൊരാളായ പാറപ്പുറവൻ ജംഷീറിചെ അബോധാവസ്ഥയിൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മയക്കുമരുന്ന്​ ഉപയോഗമാണ്​ മരണത്തിലേക്ക്​ നയിച്ചതെന്നാണ്​​ പൊലീസ്​ നിഗമനം.

ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തേയാളെ പൊലീസ്​ ചോദ്യം ചെയ്ത് വരികയാണ്. മൂന്നു പേർക്കും വാണിയമ്പലം സ്വദേശി മയക്കുമരുന്നു നൽകിയതായും അതു ഉപയോഗിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സ്ഥലത്ത് നിന്നും മദ്യക്കുപ്പിക്കളും ലഹരി ഉപയോഗിക്കാൻ ഉപയോഗിച്ച വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി സിഐ ദിനേശ് പറഞ്ഞു.