- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ച യുവതി കുഴഞ്ഞ് വീണു മരിച്ചു; മരണം ആശുപത്രിയിലേക്കുള്ള യാത്രക്കിടെ; മരിച്ചത് ഇരിട്ടി സ്വദേശിനി റഷ ഫാത്തിമ
ഇരിട്ടി: ചികിത്സ തേടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുഴഞ്ഞു വീണ് മരണപ്പെട്ട യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇരിട്ടി നേരംമ്പോക്കിലെ റഷ മൻസിലിൽ പി.കെ.റിയാസ് -ഫൗസിയ ദമ്പതികളുടെ മകൾ റഷ ഫാത്തിമയാണ് മരണപ്പെട്ടത്.25 വയസ്സായിരുന്നു. മൈഗ്രെയിൻ രോഗബാധിതയായ യുവതി ഒരാഴ്ച മുൻപ് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
അസുഖം ഭേദമാകാത്തതിനെ തുടർന്ന് ഇന്നലെ രാവിലെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സക്കായി ബന്ധുക്കൾക്കൊപ്പമുള്ള യാത്രയ്ക്കിടെയാണ് യുവതി കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് നാല് മണിയോടെ ഇരിട്ടി പുതിയ ബസ് സ്റ്റാന്റിലെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഖബറടക്കി.
മറുനാടന് മലയാളി ബ്യൂറോ