- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുങ്കണ്ടത്ത് ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം; ഫർണിച്ചറുകളും പണി ആയുധങ്ങളും നഷ്ടപ്പെട്ടു; ഭാരമുള്ള ഫർണിച്ചറുകളായിരുന്നതിനാൽ ഒന്നിലധികം ആളുകൾ ചേർന്നാണ് മോഷണം നടത്തിയതെന്ന് നിഗമനം
ഇടുക്കി: നെടുങ്കണ്ടം കൗന്തിയിൽ ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം. ഫർണിച്ചറുകളും പണി ആയുധങ്ങളും നഷ്ടപ്പെട്ടു.കൗന്തി കാരിവയലിൽ പ്രസാദിന്റെ വീട്ടിലാണ്, കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. കുടുംബം, പ്രസാദ് ജോലി ചെയ്യുന്ന സ്ഥലത്ത് ആയതിനാൽ ബന്ധുവിനെയാണ് വീടും കൃഷിയിടവും നോക്കുന്നതിന് ഏൽപ്പിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ്, വീട് വൃത്തിയാക്കുന്നതിനായി ചില ഫർണിച്ചറുകൾ വീടിനുള്ളിൽ നിന്നും വർക്ക് ഏരിയയിലേയ്ക്ക് മാറ്റിയിരുന്നു.
ഈ ഫർണിച്ചറുകളും, വർക്ക് ഏരിയായിൽ സൂക്ഷിച്ചിരുന്ന തൂമ്പ അടക്കമുള്ള പണി ആയുധങ്ങളുമാണ് നഷ്ടപെട്ടത്.പ്രസാദിന്റെ ബന്ധുവായ രതീഷിന്റെ മേൽനോട്ടത്തിലാണ് കൃഷിയിടത്തിലെ ജോലികൾ ചെയ്യുന്നത്. ഇവർ മിക്ക ദിവസങ്ങളിലും ഇവിടെ വരാറുണ്ട്. രണ്ട് ദിവസം മുൻപും ജോലികൾക്കായി എത്തിയപ്പോൾ സാധനങ്ങൾ വർക്ക് ഏരിയയിൽ ഉണ്ടായിരുന്നു.
നല്ല ഭാരമുള്ള ഫർണിച്ചറുകളായിരുന്നതിനാൽ ഒന്നിലധികം ആളുകൾ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം മേഖലയിൽ, രാത്രിയിൽ ശക്തമായ മഴ പെയ്തിന്റെ മറ പറ്റിയാവാം മോഷണം നടന്നതെന്നും സംശയിക്കുന്നു. സംഭവത്തിൽ പ്രസാദ് നെടുങ്കണ്ടം പൊലിസിൽ പരാതി നൽകി.