- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓശാന ഞായർ റാലിക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തു; കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് പ്രതികാരം തീർക്കൽ; തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷകൾക്കിടെ ഗുണ്ടാ ആക്രമണം
തിരുവല്ല: തിരുവല്ലയിൽ ഓശാന ഞായർ ശുശ്രൂഷകൾക്കിടെ ഗുണ്ടാ ആക്രമണം. തിരുവല്ല നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജടക്കമുള്ള നാല് പേർക്കെതിരെ കുരുമുളക് സ്‌പ്രേ അടിച്ചു. തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നിൽ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.
ഫിലിപ്പ് ജോർജ് , സ്റ്റീഫൻ ജോർജ് , ജോൺ ജോർജ് , ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഓശാന ഞായർ റാലിക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം. കുരുമുളക് സ്‌പ്രേ പ്രയോഗിച്ചതിന് പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു.
Next Story