- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
21കാരനായ കാമുകന് നൽകിയ കുട്ടിയെ തിരികെ സ്വീകരിക്കാമെന്ന് 37കാരിയായ മാതാവ്; ഡിഎൻഎ പരിശോധനയ്ക്ക് ശേഷം വിട്ടു നൽകുമെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി; അമ്മയ്ക്കെതിരെ നിയമ നടപടിയില്ല; അച്ഛനായ യുവാവിനും ജയിലിൽ കിടക്കേണ്ടി വരില്ല
തിരുവല്ല: അവിഹിത ഗർഭത്തിലുണ്ടായ ആൺകുഞ്ഞിനെ മാതാവ് കാമുകന് കൈമാറിയ സംഭവത്തിൽ ട്വിസ്റ്റ്. കുട്ടിയെ തിരികെ സ്വീകരിക്കാൻ തയാറാണെന്ന് മാതാവ് ചൈൽഡ് വെൽഫയർ കമ്മറ്റിയെ അറിയിച്ചു. എന്നാൽ, കുട്ടി തിരികെ മാതാവിന് അടുത്ത് എത്തുന്നത് വൈകും. നിലവിൽ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ സംരക്ഷണയിലാണ് കുട്ടിയുള്ളത്.
ഇനി മാതാവാണെങ്കിൽ പോലും തിരികെ നൽകുന്നതിന് ഡിഎൻഎ പരിശോധനാ ഫലം ആവശ്യമാണ്. പരിശോധന നടത്തി ഫലം വരുന്നതിന് പിന്നാലെ മാതാവിന് തന്നെ കുട്ടിയെ നൽകുമെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി അറിയിച്ചു. കുട്ടിയെ തിരികെ സ്വീകരിക്കാൻ തയാറായ സാഹചര്യത്തിൽ ഇനി മാതാവിനെതിരേ നിയമ നടപടി ഉണ്ടാകില്ല.
അല്ലാത്ത പക്ഷം കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതിന് മാതാവിനെ എതിരേ കേസ് എടുക്കുമായിരുന്നു. ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് മുൻപാകെ മാപ്പെഴുതി നൽകി കുട്ടിയെ മാതാവിന് തിരികെ കൊണ്ടു പോകാം. ഭർത്താവ് വിദേശത്തുള്ള റാന്നി സ്വദേശിയായ മുപ്പത്തിയേഴുകാരിയാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്.
കാമുകനും പെരുമ്പെട്ടി സ്വദേശിയുമായ 24 വയസുള്ള ബസ് ഡ്രൈവർക്കാണ് മാതാവ് കുഞ്ഞിനെ കൈമാറിയത്. വീട്ടിലേക്ക് കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലുള്ള വീട്ടമ്മ കുഞ്ഞിനെ കാമുകന് കൈമാറിയതോടെയാണ് കഥയിൽ ട്വിസ്റ്റുണ്ടായത്. യുവതിക്ക് 16 വയസുള്ള മകൾളുണ്ട്.
31 ന് അമ്മയും കുഞ്ഞും ആശുപത്രി വിട്ടു പോകുന്ന വഴിക്കാണ് കുഞ്ഞിനെ കാമുകനെ ഏൽപ്പിച്ചത്. നവജാത ശിശുവുമായി കാമുകൻ വീട്ടിലെത്തി. അമ്മയും പെങ്ങളും എത്ര ചോദിച്ചിട്ടും കുട്ടി എവിടെ നിന്നാണെന്ന് യുവാവ് പറഞ്ഞില്ല. മൂന്നു ദിവസം മുലപ്പാൽ കുടിക്കാതെ കുഞ്ഞ് അവശ നിലയിലായതോടെ വീണ്ടും തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
യുവാവിന്റെ മാതാവും സഹോദരിയും ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. പത്തനംതിട്ട ജില്ലയുടെ ചുമതല കൂടി വഹിക്കുന്ന കൊല്ലം ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ കെ. സജിനാഥിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഇതിനിടെ ആരോഗ്യ സ്ഥിതി വീണ്ടെടുത്ത കുഞ്ഞിനെ ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ ഫീഡിങ് സെന്ററായ ഓമല്ലൂർ തണലിലേക്ക് മാറ്റി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്