- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനം നടക്കുമ്പോൾ ഒന്നാം പ്രതി പരാതിക്കാരിയുടെ ടവർ ലൊക്കേഷനില്ല; സജിമോനെ കുടുക്കിയതെന്ന വാദവുമായി ഒരു വിഭാഗം; പ്രതിപ്പട്ടികയ്ക്ക് പിന്നിൽ സിപിഎമ്മിലെ ശക്തമായ വിഭാഗീയത; തിരുവല്ല പീഡന വിവാദത്തിൽ ട്വിസ്റ്റ്! വിഡിയോ പ്രചരിച്ച് കുടുങ്ങിയ അടുത്ത ആഴ്ച വിവാഹം നടക്കേണ്ട മനു ഒളിവിലും
തിരുവല്ല: സിപിഎമ്മിന് തലവേദനയായി മാറിയ തിരുവല്ല പീഡന വിവാദത്തിന് പിന്നിൽ പാർട്ടിയെ വിഭാഗീയത. ഒന്നാം പ്രതിയായ സജിമോനെ എതിർ വിഭാഗം കേസിൽ കുടുക്കിയതാണെന്ന ആരോപണം ശക്തമാകുന്നു. ഇതിനിടെ പൊലീസ് സൈബർ സെൽ അന്വേഷണത്തിൽ സജിമോനും പരാതിക്കാരിയുമായുള്ള ബന്ധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സംഭവം നടക്കുമ്പോഴോ അതിന് മുമ്പോ സജിമോനും പരാതിക്കാരിയും പരസ്പരം വിളിക്കുകയോ ഒരുമിച്ച് ഒരു ടവർ ലൊക്കേഷനിൽ ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നാണ് സൈബർ സെല്ലിന്റെ കണ്ടെത്തൽ. കേസ് വന്നതിന് പിന്നാലെ തന്നെ കുടുക്കിയതാണെന്ന് സജിമോൻ പ്രതികരിച്ചിരുന്നു. പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ല. സമ്മേളനം നടക്കുന്ന അവസരത്തിൽ നിലവിലെ ഏരിയാ സെക്രട്ടറിയെ വെട്ടിനിരത്താൻ വേണ്ടി സജിമോന്റെ പേര് യുവതിയെ കൊണ്ട് പറയിപ്പിച്ചതാണെന്നാണ് വാദം.
സൈബർ സെല്ലിന്റെ കണ്ടെത്തൽ അവസാന വാക്കല്ലാത്തതിനാൽ സജിമോൻ കേസിൽ അറസ്റ്റിലാകാൻ തന്നെയാണ് സാധ്യത. സജിമോനോ പരാതിക്കാരിക്കോ വേറെ ടെലിഫോൺ നമ്പർ ഉണ്ടോയെന്ന വിവരവും പരിശോധിക്കുന്നുണ്ട്. പരാതിക്കാരിയുടേതായി വ്യാപകമായി പ്രചരിച്ച വീഡിയോയിൽ ഒരു പുരുഷന്റെ കൈ മാത്രമാണുള്ളതത്രേ. ഇത് രണ്ടാം പ്രതി നസറിന്റേതാണെന്ന് പറയുന്നു. പീഡനം നടത്തുകയും വീഡിയോ പകർത്തുകയും ചെയ്തത് നസറാണ്. ഒരു കാറിന്റെ ഉൾവശത്ത് വച്ചാണ് പീഡനം ചിത്രീകരിച്ചിരിക്കുന്നത്. അതിൽ വേറൊരാളുടെ സാന്നിധ്യമോ ശബ്ദമോ ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുള്ളതായി സൂചനയുണ്ട്.
ആ നിലയ്ക്ക് സജിമോനെ മനഃപൂർവം കുടുക്കിയതാണ് എന്ന വാദത്തിനാണ് പ്രസക്തിയേറുന്നത്. മുൻപൊരു പീഡനക്കേസിൽ പ്രതിയായതിനാൽ സജിമോനെതിരേ ഇങ്ങനെ ഒരു പരാതി വന്നാൽ എല്ലാവരും വിശ്വാസത്തിലെടുക്കുമെന്നൊരു കണക്കു കൂട്ടലും ഇതിന് പിന്നിലുണ്ട്. തിരുവല്ല ഏരിയാ സെക്രട്ടറിയും ഇവിടെ നിന്നുള്ള ജില്ലാ നേതാവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായ രഹസ്യമാണ്. ഏരിയാ സെക്രട്ടറിയായി ഫ്രാൻസിസ് വി ആന്റണി തുടരുന്നത് തടയാൻ ജില്ലാ നേതാവിന്റെ നേതൃത്വത്തിൽ കരുനീക്കം ശക്തമാണ്.
മുമ്പൊരിക്കൽ തനിക്കെതിരായി വന്ന വാർത്തയുടെ പിന്നിൽ ഫ്രാൻസിസ് അനുകൂലികൾ ആണെന്ന വിശ്വാസവും ജില്ലാ നേതാവിനുണ്ട്. അതു കൊണ്ടു തന്നെ ഫ്രാൻസിസ് പക്ഷത്ത് നിൽക്കുന്നവരെ തെരഞ്ഞു പിടിച്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് ആരോപണം. പീഡനം യഥാർഥത്തിൽ നടന്നതാണ്. അതിന്റെ ദൃശ്യങ്ങൾ പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ആൾക്കാർ വാട്സാപ്പിലൂടെ ദൃശ്യം പ്രചരിപ്പിക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. അതിൽ 10 പേരെ മാത്രമാണ് പ്രതികളാക്കിയിട്ടുള്ളത്. പരാതിക്കാരി പറഞ്ഞു
കൊടുത്ത പേരുകൾ മാത്രമാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. പ്രചരിപ്പിച്ചവരുടെ കൂട്ടത്തിൽ പ്രതിപ്പട്ടികയിൽ ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് ആർ മനുവും ഉൾപ്പെട്ടിട്ടുണ്ട്. അടുത്തയാഴ്ച വിവാഹം നടക്കേണ്ട മനു ഇപ്പോൾ ഒളിവിലാണ്. തന്നെ മനഃപൂർവം കുടുക്കിയതാണെന്ന് മനുവും പറയുന്നുണ്ട്. ഇതിനിടെ മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരിയുടെ 164 മൊഴി രേഖപ്പെടുത്തിയതിനാൽ ഇനി പ്രതികളെ അറസ്റ്റ് ചെയ്യാമെന്നുള്ള ധൈര്യത്തിലാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ