- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ; പ്രതികളെ റിമാൻഡ് ചെയ്തു
തൃശൂർ: തൃശൂർ എരുമപ്പെട്ടി വേലൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി ജോസഫ് അറയ്ക്കലിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് വേലൂർ മണ്ഡലം വൈസ് പ്രസിഡന്റ് വേലൂർ നടുവിലങ്ങാടി തെക്കേത്തല ആളൂർ വീട്ടിൽ ബെന്നി (61), സഹോദരൻ ബാബുരാജ് (51) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ശനിയാഴ്ച രാവിലെയാണ് എൻ.സി.പി ചിഹ്നത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് അറയ്ക്കലിനേയും ഭാര്യ റീനയേയും സ്കൂട്ടറിലെത്തിയ സംഘം കടയിൽ കയറി ആക്രമിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ ജോസഫ് അറയ്ക്കൽ തൃശൂർ അമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മറുനാടന് ഡെസ്ക്
Next Story