- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
കോതമംഗലം: മിസ്ഡ് കോളിൽ തുടങ്ങിയ പ്രണയം. ആറു മാസത്തിനിടയിൽ വീട്ടിലും പലസ്ഥലങ്ങളിലുമായി കണ്ടുമുട്ടിയത് പലതവണ. മകളുമായെത്തിയാൽ കാറിൽ ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പോകാമെന്ന് അഭിപ്രായം മുന്നോട്ടുവച്ചപ്പോൾ കാമുകിക്ക് പൂർണ്ണസമ്മതം.
ഫോൺ വന്നപ്പോൾ മാതാവ് കാറിൽ നിന്നിറങ്ങിയ അവസരത്തിൽ കുരുന്നിനോട് കാണിച്ചത് ആരും അറയ്ക്കുന്ന ലൈംഗിക വൈകൃതം. മാതാവ് ഒളിപ്പിച്ച സംഭവം പുറത്തുവന്നത് പെൺകുട്ടി പിതാവിനെ അറിയിച്ചതോടെ.
ഇഞ്ചത്തൊട്ടിയിൽ 10 വയസ്സുകാരിയെ കാറിനുള്ളിൽ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം പുറലോകം അറിഞ്ഞത് ഇങ്ങനെയാണ്. മാതാവിന്റെ കാമുകൻ ഇരമല്ലൂർ റേഷൻകടപ്പടി ഭാഗത്ത് മുണ്ടയ്ക്കകുടി വീട്ടിൽ മോഹനന്റെ മകൻ വിഷ്ണു (26) വിനെ സംഭവവുമായി ബന്ധപ്പെട്ട്് കോതമംഗലം പൊലീസ് അറസ്റ്റുചെയ്തു.
6 മാസം മുമ്പ് മിസ്ഡ് കോളിലൂടെയാണ് പെൺകുട്ടിയുടെ മാതാവുമായി താൻ പരിചയപ്പെട്ടതെന്നും വീട്ടിൽവച്ചും പുറത്തുവച്ചും പലതവണ തങ്ങൾ കണ്ടുമുട്ടിയിരുന്നെന്നുമാണ് ടൈൽപണിക്കാരനായ വിഷ്ണു പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.സാമാന്യം ഭേദപ്പെട്ട ചുറ്റുപാടിലാണ് വിഷ്ണുവിന്റെ ജീവിതമെന്നാണ് പൊലീസ് വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.
കഴിഞ്ഞ മാസം 2 -നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകളോടൊപ്പം ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാപോകാമെന്ന് വിഷ്ണു നിർദ്ദേശിക്കുകയും ഇതു പ്രകാരം കാമുകി തന്റെ 10 വയസ്സുകാരിയായ മകൾക്കൊപ്പം വിഷ്ണു നിർദ്ദേശിച്ച സ്ഥലത്തെത്തുകയുമായിരുന്നു.
കാർ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിനടുത്തെത്തിയപ്പോൾ മൊബൈലിൽ കോൾ എത്തിയതിനെത്തുടർന്ന് മാതാവ് കാറിന് പുറത്തിറങ്ങിയെന്നും ഈ സമയം വിഷ്ണു തന്നെ ഉപദ്രവിച്ചു എന്നും മകൾ തന്നോട് വെളിപ്പെടുത്തിയതായിട്ടാണ് പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
വിഷ്ണുവുമായി ഉണ്ടായിരുന്ന അടുപ്പത്തിന്റെ പേരിൽ വീട്ടിൽ മുമ്പ് കശപിശ ഉണ്ടായിരുന്നെന്നും ഇത്് വകവയ്ക്കാതെയാണ് പെൺകുട്ടിയുടെ മാതാവ് വിഷ്ണുവുമായി അടുപ്പം തുടർന്നിരുന്നതെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിനും ബഹളമുണ്ടാക്കിയതിനുമായി വിഷ്ണുവിന്റെ പേരിൽ നിവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.