- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് ട്രെയിനുകൾ റദ്ദാക്കി; ചെന്നൈ, ആലപ്പുഴ എക്സ്പ്രസ് നാളെ ഓടില്ല; നടപടി മുകുന്ദരായപുരം- തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാടപകളെത്തുടർന്ന്
ചെന്നൈ: ചെന്നൈയിൽ നിന്ന് വെള്ളിയാഴ്ച കേരളത്തിലേക്ക് പുറപ്പെടേണ്ട മൂന്ന് ട്രെയിനുകൾ റദ്ദാക്കി. ആർക്കോണം കാട്പാടി റെയിൽവേ സെക്ഷനിൽ മുകുന്ദരായപുരം- തിരുവലം ഭാഗത്ത് റെയിൽവേ പാലത്തിന് കേടുപാട് സംഭവിച്ചതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.
മംഗളൂരു എക്സ്പ്രസ് (12685), തിരുവനന്തപുരം എക്സ്പ്രസ് (12695), മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ശനിയാഴ്ച മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള ചെന്നൈ എക്സ്പ്രസ് (12686), ആലപ്പുഴയിൽ നിന്നുള്ള ആലപ്പി എക്സ്പ്രസ് (22640) എന്നീ ട്രെയിനുകളും റദ്ദാക്കി.
കേരളത്തിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള മറ്റു ട്രെയിൻ സർവീസുകളെക്കുറിച്ചും അനശ്ചിതത്വം നിലനിൽക്കുന്നുണ്ട്. അപ്രതീക്ഷിതമായ ട്രെയിൻ റദ്ദാക്കൽ ക്രിസ്മസ് അവധിക്ക് പോകുന്ന യാത്രക്കാരെ സാരമായി ബാധിക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story