വികാസ് ഭവനിൽ പുതിയ കെട്ടിട സമുഛയം; ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച കുടിശിക കൊടുത്ത് തീർക്കാൻ പണം അനുവദിക്കും; കെഎസ്ആർടിസിക്ക് ആകെ 1800 കോടി; ഇലക്ട്രിക്ക് വാഹനങ്ങൾക്ക് 50 ശതമാനം നികുതിയിളവ്; പ്രതീക്ഷയിൽ ആനവണ്ടിയും ഗതാഗത മേഖലയും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിക്ക് ജീവവായു നൽകാൻ 1800 കോടി നീക്കിവെക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. മൂവായിരം ബസുകൾ വാങ്ങാൻ കെ.എസ്.ആർ.ടി.സിക്ക് അൻപത് കോടി നൽകും.കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ. ജിയിലേക്ക് മാറ്റാൻ സാമ്പത്തിക സഹായം നൽകും.ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച് മറ്റിനങ്ങളിൽ ചെലവഴിച്ചതടക്കമുള്ള കുടിശിക കൊടുത്ത് തീർക്കാൻ പണം അനുവദിക്കും.5000 കോടി കഴിഞ്ഞ അഞ്ച് വർഷം ചെലവഴിച്ചെങ്കിലും പുനഃസംഘടന വിജയിച്ചില്ല.പുതിയ പുനഃസംഘടക്ക് തുടക്കം കുറിച്ചതായും ബജറ്റിൽ മന്ത്രി വ്യക്തമാക്കി.ഇതിനു പുറമെ വികാസ് ഭവനിൽ കിഫ്ബി സഹകരണത്തോടെ കെട്ടിട സമുച്ചയം നിർമ്മിക്കുവാനും പദ്ധതിയുണ്ട്.
ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് 50 ശതമാനം നികുതി ഇളവ് ഉറപ്പാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ അഞ്ച് വർഷത്തേക്കുള്ള നികു തിയിലാണ് 50 ശതമാനം ഇളവ് നൽകുന്നത്.മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പ രാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങൾ കുറയ്ക്കുന്നതിനായാണ് സംസ്ഥാനം ഇലക്ട്രിക് വാഹന ങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിന് പുറമെ, മറ്റ് സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവും വിലയിൽ സബ്സിഡിയും ഒരുക്കുന്നുണ്ട്.
2025-ഓടെ നിരത്തിൽ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുകയെന്നതാണ് കേന്ദ്ര സർ ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇത്തരം വാഹനങ്ങൾക്ക് നികുതി ഇളവ് പ്രഖ്യാപിക്കു ന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ സബ്സിഡിയും മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങ ൾക്ക് വില അനുസരിച്ച് 1.5 ലക്ഷം രൂപ വരെ ഡൽഹി സർക്കാരും സബ്സിഡി പ്രഖ്യാപിച്ചിരുന്നു. വൈദ്യുത വാഹനങ്ങൾക്ക് മുന്ന് വർഷത്തെ നികുതി ഇളവ് നൽകണമെന്ന നിർദ്ദേശം കഴിഞ്ഞ വർഷം മന്ത്രിസഭ അംഗീകരിച്ചിരുന്നു. നികുതി ഇളവ് ഒരുക്കുന്നതിനൊപ്പം ഈ വാഹനങ്ങൾക്കു ള്ള അടിസ്ഥാന സൗകര്യമായ ചാർജിങ്ങ് സ്റ്റേഷനുകളും സംസ്ഥാന വ്യാപകമായി സ്ഥാപിക്കുമെ ന്ന് മുമ്പ് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് ഉൾ പ്പെടെ യുള്ളവയിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ എത്തിയിരുന്നു. ഇത്തരം വാഹനങ്ങൾക്ക് ചാർ ജിങ്ങ് ഒരുക്കുന്നതിനായി കെ.എസ്.ഇ.ബിയുടെ ചാർജിങ്ങ് സ്റ്റേഷനുകൾ സംസ്ഥാന ത്തുടനീളം സ്ഥാപിക്കുമെന്നും മുമ്പ് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പുനൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ