- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടതുപക്ഷവും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം നടന്നില്ലെങ്കിൽ വി എസ് ശിവകുമാർ തന്നെയായിരിക്കും വിജയി എന്ന് യുഡിഎഫ്; തീരദേശത്തെ അടിയൊഴുക്കുകൾ അനുകൂലമാക്കാൻ കോൺഗ്രസ്; തിരുവനന്തപുരത്ത് തീ പാറും പോരാട്ടം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന മണ്ഡലത്തിൽ വിജയം ഉറപ്പിച്ചെന്ന് യുഡിഎഫ് പറയുന്നു. കഴിഞ്ഞ രണ്ട് തവണ വിജയിച്ച മുന്മന്ത്രി വി എസ് ശിവകുമാർ തന്നെയാണ് ഇക്കുറിയും യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. സർവ്വേ ഫലങ്ങളെ കാറ്റിൽ പറത്തുന്ന അടിയൊഴുക്കുകളാണ് തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ ഉടനീളം അനുഭവപ്പെടുന്നതെന്നാണ് അവരുടെ വാദം.
ആദ്യ പോരാട്ടത്തിൽ ആറായിരം വോട്ടിന്റെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന വി എസ് ശിവകുമാർ ഇടതുതരംഗം ആഞ്ഞടിച്ച രണ്ടാം അങ്കത്തിൽ ഭൂരിപക്ഷം ഇരട്ടിയോളമാക്കി ഉയർത്തി. കൂടാതെ നിയോജകമണ്ഡലത്തിൽ വി എസ് ശിവകുമാറിനുള്ള വ്യക്തിപരമായ സ്വാധീനവും വളരെ വലുതാണ്. യുഡിഎഫിനെ സംബന്ധിച്ച് നിർണായകമായ തിരഞ്ഞെടുപ്പിൽ വി എസ് ശിവകുമാർ ജയിക്കുമെന്നാണ് പ്രതീക്ഷ.
തീരദേശത്തും വലിയ സ്വാധീനമുള്ള വി എസ് ശിവകുമാർ. ക്രൈസ്തവ- മുസ്ലിം ഭൂരിപക്ഷ മേഖലകളായ കടലോരങ്ങളിൽ പോലും വി എസ് ശിവകുമാറിന് ആധിപത്യം പുലർത്താൻ സാധിക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി എസ് ശിവകുമാറിനോട് പരാജയപ്പെട്ട ആന്റണി രാജുവാണ് ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുന്നത്. കഴിഞ്ഞ തവണ വലിയ രീതിയിൽ വോട്ടുവിഹിതം വർധിപ്പിച്ച ബിജെപി ചലച്ചിത്ര താരം കൃഷ്ണകുമാറിനെയാണ് പരീക്ഷിക്കുന്നത്.
കഴിഞ്ഞ തവണ നേരിയ വ്യത്യാസമായിരുന്നു എൽഡിഎഫും ബിജെപിയും തമ്മിൽ ഉണ്ടായിരുന്നത്. ഇത്തവണ വിജയപ്രതീക്ഷ വെച്ച് പുലർത്തുന്ന ബിജെപി രണ്ടാം സ്ഥാനം എങ്കിലും നേടാൻ സാധിക്കുമെന്ന് കണക്കുകൂട്ടുന്നു. സർവ്വേ ഫലങ്ങൾ ബിജെപിക്ക് ഒന്നാം സ്ഥാനം കൽപ്പിക്കുന്ന തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ ഇടതുപക്ഷവും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം നടന്നില്ലെങ്കിൽ വി എസ് ശിവകുമാർ തന്നെയായിരിക്കും വിജയി യുഡിഎഫ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ