ദിസ്പൂർ: അമിത വേഗതയിലെത്തിയ ട്രക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് പത്ത് പേർ മരിച്ചു. അസമിലെ കരിംഗഞ്ച് ജില്ലയിലെ എൻഎച്ച്-8ലാണ് അപകടമുണ്ടായത്. ഛാത്ത് ഭക്തർ സഞ്ചരിച്ച ഓട്ടേറിക്ഷയിൽ ട്രക്ക് ഇടിക്കുകയായിരുന്നു.

വണ്ടിയിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരിച്ചതായി പൊലീസ് പറഞ്ഞു. ഒൻപത് പേർ സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിൽവച്ചുമാണ് മരിച്ചത്. മരിച്ചവരിൽ കൂടുതൽ സ്ത്രീകളും കുട്ടികളുമാണ്. എതിർദിശയിൽ നിന്നുവന്ന ട്രക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ച് സ്ത്രീകളും രണ്ടുകുട്ടികളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.

ട്രക്ക് ഡ്രൈവർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവസ്ഥലത്തുനിന്നും ഡ്രൈവർ ഓടിരക്ഷപ്പെടുകയിും ചെയ്തു.