- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ മാപ്പു പറഞ്ഞിട്ടും മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യു കള്ളനാണയം! എല്ലാം ജോലി നൽകാത്തതിലെ പ്രതികാരം; വിനു വി ജോണിനെതിരെ കടന്നാക്രണവുമായി ശ്രീകണ്ഠൻ നായർ; ശബരിമല 'ചെമ്പോലയിലും' സഹിൻ ആന്റണിയുടെ മാവുങ്കൽ ഭക്തയിലും മിണ്ടാട്ടമില്ല; 24 ന്യൂസ് കടന്നാക്രമണം നടത്തുമ്പോൾ
തിരുവനന്തപുരം: ശബരിമലയിലെ ചെമ്പോലയിലെ ചർച്ച ഇനിയും അറിഞ്ഞിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ മാപ്പു പറഞ്ഞിട്ടും മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യു കള്ളനാണയം! ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിനും കടന്നാക്രമണമുണ്ട്. മോൻസൺ മാവുങ്കൽ വിഷയത്തിൽ 24 ന്യൂസ് ചാനലിനെതിരെ പുറത്തു വന്ന തെളിവുകളിൽ വിശദീകരണം നൽകാതെ മറ്റൊരു വിഷയവുമായി ശ്രീകണ്ഠൻ നായർ ഷോ. ശബരിമലയിലെ ചെമ്പോല തൃശൂരിൽ പഴയ തറവാട്ടിൽ നിന്നും സിനിമാ ചിത്രീകരണത്തിന് വാങ്ങിയതാണെന്ന് എളമക്കരയിലെ സന്തോഷും പറഞ്ഞു. എന്നാൽ ഇതിനൊന്നും മറുപടി പറയാതെ ഏഷ്യാനെറ്റ് ന്യൂസിനെ കടന്നാക്രമിക്കുകയാണ് 24 ന്യൂസ്.
ഏഷ്യാനെറ്റ് ന്യൂസിലെ ചാനൽ ചർച്ചയിൽ റോയ് മാത്യു നടത്തിയത് സ്ത്രീത്വത്തിനെതിരെ ഉള്ള മോശം പരാമർശമായിരുന്നു. എന്നാൽ അതിന് റോയി മാത്യു മാപ്പും പറഞ്ഞു. ഈ വിഷയമാണ് ശ്രീകണ്ഠൻ നായർ ഇന്ന് ഏറ്റെടുത്തത്. 24 ന്യൂസിൽ ജോലിക്ക് റോയി മാത്യു അപേക്ഷിച്ചിരുന്നുവെന്നും ജോലി കൊടുക്കാത്തതിലുള്ള പ്രതികാരമാണ് ഇതെന്നും ശ്രീകണ്ഠൻ നായർ പറയുന്നു. ജോലി കൊടുക്കാത്തത് നല്ലതായി എന്നും പറയുന്നു. എന്നാൽ വർഗ്ഗീയ കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ചെമ്പോലയിൽ വാർത്ത കൊടുത്ത ചാനലിൽ ജോലി കിട്ടാത്തത് അഭിമാനമായി കാണുന്നുവെന്ന് റോയി മാത്യുവും പ്രതികരിച്ചു. നാവു പിഴയിൽ മാപ്പു പറഞ്ഞതുമാണ്-റോയി മാത്യു പറയുന്നു. 24 ന്യൂസിന്റെ പരസ്യം പത്രത്തിൽ വന്നിരുന്നു. ഈ സമയം അപേക്ഷിച്ചുവെന്നത് ശരിയാണെന്നാണ് വിശദീകരണം.
ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചക്കിടെ സഹിൻ ആന്റണിയുടെ പ്രവൃത്തിയെക്കുറിച്ച് പറയുമ്പോൾ ഞാൻ നടത്തിയ പിതൃത്വ പരാമർശം നാവു പിഴയായിരുന്നു. അവതാരകൻ അത് അപ്പോൾത്തന്നെ ഇടപെട്ട് തിരുത്തിയെങ്കിലും അത് വലിയ വീഴ്ചയായി പോയി. ആ പരാമർശത്തിൽ അതീവ ദുഃഖമുണ്ട്. ക്ഷമിക്കണം. പ്രേക്ഷകരോടു മാപ്പ് ചോദിക്കുന്നു.-ഇതാണ് ഫെയ്‌സ് ബുക്കിൽ റോയി മാത്യു ഇട്ട കുറിപ്പ്. ഇത് കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ ഇട്ടതാണെന്ന് ശ്രീകണ്ഠൻ നായർ കുറ്റപ്പെടുത്തുന്നു. റോയി മാത്യു കള്ളനാണയം ആണെന്നാണ് പ്രതികരണം. എന്നാൽ ശബരിമലയിലെ വ്യാജ വാർത്തയിൽ മൗനം തുടരുകയും ചെയ്യുന്നു. മോൻസൺ മാവുങ്കലുമായി സഹിൻ ആന്റണി എത്തിയതും അറിഞ്ഞ ഭാവം ശ്രീകണ്ഠൻ നായർ കാണിക്കുന്നില്ല.
മുട്ടിൽ മരം മുറിയിൽ ചില പ്രതികരണങ്ങൾ നടത്തിയ ശ്രീകണ്ഠൻ നായർ എന്തുകൊണ്ട് ശബരിമല വിവാദവും മോൻസൺ മാവുങ്കൽ പ്രശ്‌നവും കണ്ടില്ലെന്ന് നടിക്കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. മോൻസൺ മാവുങ്കലിന് ശ്രീകണ്ഠൻ നായരുടെ ഫ്‌ളവേഴ്‌സ് ചാനലിലും പരസ്യം നൽകിയിരുന്നു. റോയി മാത്യുവിന്റെ ഉള്ളിൽ മലീമസമാണെന്നാണ് ശ്രീകണ്ഠൻ നായർ പറയുന്നത്. വിനു വി ജോണിനേയും ഏഷ്യാനെറ്റ് ന്യൂസിനേയും കടന്നാക്രമിക്കാനാണ് ചർച്ചയിൽ ശ്രീകണ്ഠൻ നായർ ശ്രമിച്ചത്. നിയമസഭയെ അധിക്ഷേപിച്ച വിനു വി ജോൺ എന്നാണ് വിശേഷിപ്പിച്ചത്. അങ്ങനെ ഏഷ്യാനെറ്റ് ന്യൂസിനെ കടന്നാക്രമിക്കുന്ന തരത്തിലേക്ക് ചർച്ച മാറി.
റോയ് മാത്യുവിനും, വിനു വി ജോണിനുമെതിരെ നിയമ നടപടിക്കൊരുങ്ങി അഡ്വ. മനീഷ രാധാകൃഷ്ണൻ രംഗത്തു വന്നിട്ടുണ്ട്. സഹിൻ ആന്റണിയുടെ ഭാര്യയാണ് മനീഷ. അഭിഭാഷകയെന്ന നിലയിൽ പരാതിയുമായി ഏത് അറ്റം വരെയും പോകുമെന്നും, ഇതിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് സാധിക്കില്ലെന്നും മനീഷ പറഞ്ഞു. പൊലീസിൽ ഇത് സംബന്ധിച്ച പരാതി നൽകിയെന്നും മനീഷ അറിയിച്ചു. ഇന്നലെ ഏഷ്യാനെറ്റിൽ വിനു വി ജോൺ നടത്തിയ ചർച്ചയ്ക്കിടെ മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യു അഡ്വ. മനീഷ രാധാകൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. ഈ വിഷയത്തിലാണ് മനീഷ നിയമ നടപടിക്കൊരുങ്ങുന്നത്.
കുഞ്ഞിന്റെ പിറന്നാൾ ആഘോഷം എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തെ കുറിച്ചും മനീഷ പ്രതികരിച്ചു. അത് തന്റെ കുഞ്ഞിന്റെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളല്ലെന്ന് മനീഷ പറയുന്നു. ഇന്ത്യയിൽ നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയും അംഗീകരിക്കാത്ത പരാമർശമാണ് ന്യൂസ് അവറിലുണ്ടായതെന്ന് ശ്രീകണ്ഠൻ നായർ കുറ്റപ്പെടുത്തി. ആ ടെലിവിഷൻ ചർച്ചയിലെ പരാമർശങ്ങൾ തന്നെ അത്ഭുതപ്പെടുത്തി. അതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത് നിയമവിരുദ്ധമാണെന്നതുകൊണ്ട് തന്നെ തങ്ങൾ സംപ്രേഷണം ചെയ്യുന്നില്ലെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.
റോയ് മാത്യു സ്ത്രീത്വത്തോട് വലിയ ആദരവുണ്ടെന്ന് നാഴികയ്ക്ക് നാൽപത് വട്ടം ടിവിയിൽ കയറിയിരുന്ന് പറയുന്ന പത്രപ്രവർത്തകനാണെന്ന് അദ്ദേഹം പരിഹസിച്ചു. 'പിന്നെ ന്യൂസ് അവറിന്റെ അവതാരകൻ എന്ന് പറയുന്ന വിനു വി ജോൺ എന്ന് പറയുന്ന ആൾ. ന്യൂസ് അവറിലിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്മെന്റിനും വിശ്വസിക്കാൻ പറ്റില്ല, ആ തരത്തിലാണ് അദ്ദേഹം പറയുക,' ശ്രീകണ്ഠൻ നായർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ