പത്തനംതിട്ട: കഞ്ചാവ് കച്ചവടക്കാരായ ഇരട്ട സഹോദരങ്ങൾ സ്റ്റഫ് സംഭരിച്ചത് വീട്ടുമുറ്റത്ത് കുഴി കുത്തി. വിവരമറിഞ്ഞെത്തിയ എക്സൈസ് സംഘം സഹോദരങ്ങളെ കൊണ്ടു തന്നെ കുഴി തോണ്ടിയെടുത്തത് 2.342 കിലോ കഞ്ചാവ്.

സ്ഥിരം കഞ്ചാവ് വിൽപ്പന കേസുകളിൽ പ്രതികളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായ ചെന്നീർക്കര പ്രക്കാനം വലിയവട്ടം അത്രപ്പാട്ട് കോളനിയിൽ മായാ സെൻ, ശേഷാ സെൻ (32) എന്നിവരെയാണ് ബുനാഴ്ച വൈകിട്ടാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്‌ക്വാഡ് പിടികൂടിയത്. വനിതാ എക്സൈസ് ഓഫീസർമാരാണ് ഇതു സംബന്ധിച്ച വിവരം ശേഖരിച്ചത്. കഞ്ചാവ് എവിടെയാണ് കുഴിച്ചിട്ടിരിക്കുന്നത് എന്നു വരെയുള്ള വിവരം ഇവർ സംഘടിപ്പിച്ചു.

തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ആദർശ്, പി.ഒ.ആർ സന്തോഷ്, പി.ഓ. ഗ്രേഡ് ബിനു സുധാകർ, സിഇഒമാരായ സുൽഫിക്കർ, മനോജ് കുമാർ, ഷാജി ജോർജ്, കവിത, ഗീതാലക്ഷ്മി എന്നിവരാണ് പ്രതികളുടെ വീട്ടിൽ പരിശോധന നടത്തിയത്.