കോട്ടയം: കടുവാക്കുള്ളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലാട് പുതുപ്പറമ്പിൽ നിസാർ ഖാൻ, നസീർ ഖാൻ എന്നിവരാണു രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇരുവർക്കും 34 വയസ്സായിരുന്നു.

വീട്ടിലെ ഇരു കിടപ്പുമുറികളിലായാണു മൃതദേഹം കണ്ടെത്തിയത്. ഇവരെ കൂടെ ഉമ്മ ഫാത്തിമയാണ് വീട്ടിലുണ്ടായിരുന്നത്.രാവിലെ ഒരു മകന് ചായ നൽകാൻ മുറിയിലേക്ക് ചെന്നപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്.അമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിക്കൂടിയശേഷമാണ് രണ്ടാമത്തെ മകനും ആത്മഹത്യചെയ്തതായി കണ്ടത്.

കോവിഡ് കാലത്ത് ജോലിനഷ്ടപ്പടുകയും തുടർന്നുണ്ടായ സാമ്പത്തീക പ്രതിസന്ധിയുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.നാട്ടകത്ത് താമസിച്ചിരുന്ന ഇവർ മൂന്ന് വർഷം മുൻപാണ് കടുവാക്കുളത്ത് താമസത്തിന് വന്നത്.ക്രെയിൻ സർവ്വീസിലായിരുന്നു ഇരുവർക്കു ജോലി.

എന്നാൽ ക്രെയിൻ സർവീസ് ഉടമ മരിച്ചതോടെ ഇവർക്ക് ജോലി നഷ്ടപ്പെടുകയും മറ്റ് ജോലികൾ ചെയ്ത് ജീവിക്കുകയുമായിരുന്നു.ലോക്ഡൗണിൽ കൂലിപ്പണിയും കുറഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധി കടുത്തത്.

പ്രതിസന്ധിയെത്തുടർന്ന് ഇരുവരും ഒരു ബാങ്കിൽ നിന്ന് ലോൺ എടുത്തിരുന്നുവെന്നും ജപ്തി ഭീഷണിയെത്തുടർന്നാണ് ആത്മഹത്യയെന്നുമാണ് നാട്ടുകാർ പറയുന്നത്. സഹോദരങ്ങൾക്ക് മറ്റ് സാമ്പത്തിക ബാധ്യതകളുമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.

ബാങ്ക് അധികൃതർ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു.തുടർന്ന് രണ്ട് ദിവസമായി ഇവർ പുറത്തേക്ക് ഒന്നും ഇറങ്ങാറില്ലായിരുന്നു. ജോലി ഇല്ലാത്തതിനൊപ്പം സാമ്പത്തീക പ്രതിസിധി കൂടിയായതാവാം ആത്മഹത്യക്ക് കാരണം എന്നാണ് നിഗമനം.

കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇരുവരും അവിവാഹിതരാണ്.