- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വിറ്റർ രണ്ടും കൽപ്പിച്ചു തന്നെയോ? കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് ബ്ലൂ ടിക്ക് നഷ്ടമായി
ന്യൂഡൽഹി: കേന്ദ്രവുമായുള്ള യുദ്ധത്തിൽ ട്വിറ്റർ രണ്ടും കൽപ്പിച്ചു തന്നെയോ? കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ബ്ലു ടിക്ക് ഒഴിവാക്കി ട്വിറ്റർ. ട്വിറ്റർ ഹാൻഡിലെ പേര് രാജീവ് എംപിയിൽ നിന്ന് രാജീവ് ജി.ഒ.ഐയിലേക്ക് മാറ്റിയതാവാം കാരണം എന്നാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഏകപക്ഷീയമായ അടിസ്ഥാനത്തിൽലല്ല മന്ത്രാലയം പ്രവർത്തിക്കുന്നന്നതെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ ട്വിറ്ററുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചിരുന്നു.
പുതിയ കേന്ദ്രമന്ത്രിയുമായി ഇരുന്ന് ട്വിറ്ററുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വ്യക്തിപരമായ കാഴ്ചപ്പാടുകളോ അഭിപ്രായങ്ങളോ ഇല്ലാതെ അഭിസംബോധന ചെയ്യുമെന്നും രാജീവ് നേരത്തെ പറഞ്ഞിരുന്നു.
തെലങ്കാനയിൽ പരിശോധനകൾ മുൻകൂർ അറിയിച്ചു മാത്രമേ നടത്തൂ; കേരളത്തിന്റേത് പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയെന്നും സാബു എം. ജേക്കബ്
അതേസമയം, കഴിഞ്ഞദിവസം ഐ.ടി. ചട്ടം അനുസരിച്ച് പരാതി പരിഹാര ഓഫീസറെ ട്വിറ്റർ നിയമിച്ചിരുന്നു. ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനായി വിനയ് പ്രകാശ് എന്ന ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്.
വെബ്സൈറ്റിൽ ഈ വിവരം പ്രസിദ്ധീകരിച്ച ട്വിറ്റർ, ബന്ധപ്പെടാൻ ഒരു ഇ-മെയിൽ ഐഡിയും നൽകിയിട്ടുണ്ട്. പുതിയ ഐ.ടി. ചട്ടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനിൽക്കുന്നത്.
മറുനാടന് ഡെസ്ക്