- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് മോട്ടോർ സൈക്കിളിൽ തട്ടിക്കൊണ്ടു പോയി; ഓട്ടോറിക്ഷയിലിട്ട് പീഡിപ്പിച്ചു; രണ്ടു യുവാക്കൾ അറസ്റ്റിൽ
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. ചായലോട് വാസുദേവവിലാസം വീട്ടിൽ വാസുദേവന്റെ മകൻ വിജയ് (22), പത്തനാപുരം പട്ടാഴി വടക്കേക്കര ചെളിക്കുഴി രാജേന്ദ്രവിലാസത്തിൽ സുരേന്ദ്രന്റെ മകൻ ഗോകുൽ (19) എന്നിവരെയാണ് പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷും സംഘവും കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ചായലോട് മൗണ്ട് സിയോൺ ആശുപത്രിയുടെ മുന്നിൽ നിന്നുമാണ് പെൺകുട്ടിയെ മോട്ടോർ സൈക്കിളിൽ തട്ടിക്കൊണ്ടു പോയത്. തുടർന്ന്, രണ്ടാം പ്രതിയുടെ കൂട്ടുകാരന്റെ നെടുമണ്ണിലുള്ള വീട്ടിൽ കൊണ്ടാക്കി. ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ കയറ്റി പത്തനാപുരം കല്ലുംകടവ് ഭാഗത്തേക്ക് കൊണ്ടു പോയി. യാത്രാമധ്യേ ഓട്ടോയുടെ പിൻസീറ്റിൽ വച്ചാണ് പീഡനം നടന്നത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അടൂർ ഡിവൈ.എസ്‌പി ആർ ബിനുവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇന്നുച്ചയ്ക്കാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയെ ഏഴംകുളത്തുനിന്നും രണ്ടാം പ്രതിയെ പത്തനാപുരം ചെളിക്കുഴിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്പെക്ടർക്ക് പുറമെ എസ് ഐ മാരായ വിമൽ, എം. മനീഷ്, സി പി ഓ സൂരജ് ആർ കുറുപ്പ് എന്നിവരാണ് ഉണ്ടായിരുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്