- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റൊട്ടി ചുടുന്നതിന് മുമ്പ് മാവിലേക്ക് തുപ്പി ഹോട്ടൽ ജീവനക്കാരൻ; വീഡിയോ വൈറലായതോടെ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പൊലീസും
ന്യൂഡൽഹി: റൊട്ടി ചുടുന്നതിന് മുമ്പ് മാവിലേക്ക് തുപ്പിയ രണ്ട് ഹോട്ടൽ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലാണ് സംഭവം. നാൽപ്പത് വയസുകാരനായ ഇബ്രാഹിം, 22 കാരനായ അൻവർ എന്നിവരാണ് പിടിയിലായത്. ഡൽഹിയിലെ ചാന്ദ് ഹോട്ടലിലെ ജീവനക്കാരായ ഇവർ ബിഹാറിൽ നിന്നുള്ളവരാണ്. മാവ് കുഴച്ച് പരത്തിക്കഴിഞ്ഞ റൊട്ടി അടുപ്പിലിട്ട് ചുട്ടെടുക്കുന്നതിന് മുൻപാണ് ഇയാൾ അതിൽ തുപ്പിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ
Next Story